തിരുവനന്തപുരം; വന്ദേഭാരത് എക്സ്പ്രസിന്റെ സമയക്രമം പുതുക്കി. തിരുവനന്തപുരത്ത് നിന്നും കാസർകോടേക്കു പോകുന്ന വന്ദേഭാരതിന്റെ സമയത്തിലാണ് മാറ്റം വരുത്തിയത്. ട്രെയിൻ കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ എന്നീ സ്റ്റേഷനുകളിൽ എത്തിച്ചേരുന്ന സമയത്തിലും പുറപ്പെടുന്ന സമയത്തിലുമാണ് മാറ്റം വരുത്തിയിരിക്കുന്നത്. മെയ് 19 മുതലാണ് പുതുക്കിയ സമയക്രമം നിലവിൽവരിക.
കൊല്ലത്ത് 6.07ന് എത്തിയിരുന്ന ട്രെയിൻ ഇനിമുതൽ 6.08നായിരിക്കും എത്തിച്ചേരുക. 6.10ന് അവിടെനിന്നും പുറപ്പെടുകയും ചെയ്യും. കോട്ടയത്ത് 7.24ന് എത്തുകയും 7.27ന് പുറപ്പെടുകയും ചെയ്യും. എറണാകുളത്ത് എട്ടുമിനിറ്റ് വൈകി 8.25നും തൃശൂരിൽ 9.30നുമാണ് ട്രെയിൻ എത്തുക. എന്നാൽ തിരുവനന്തപുരത്തു നിന്ന് പുറപ്പെടുന്ന സമയത്തിലും കാസർകോട് എത്തിച്ചേരുന്ന സമയത്തിലും മാറ്റം വരുത്തിയിട്ടില്ല.
Discussion about this post