ലക്‌നൗ : അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രത്തിന്റെ നിർമ്മാണ് പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ഈ വർഷം അവസാനത്തോടെ ക്ഷേത്രത്തിന്റെ ആദ്യഘട്ട നിർമ്മാണം പൂർത്തിയാകും. 2024 ജനുവരിയിൽ പ്രതിഷ്ഠ നടത്തുമെന്നും ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് അറിയിച്ചിരുന്നു.
ഈ അവസരത്തിൽ ക്ഷേത്ര നിർമ്മാണം കാണാനുളള രാമ ഭക്തരുടെ ആഗ്രഹം അറിഞ്ഞുകൊണ്ട് നിർമ്മാണത്തിന്റെ പുരോഗതി ചിത്രങ്ങളിലൂടെ പങ്കുവെച്ചിരിക്കുകയാണ് ട്രസ്റ്റ് അധികാരികൾ.
ക്ഷേത്രത്തിന്റെ താഴത്തെ നിലയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ചിത്രത്തിൽ വ്യക്തമായി കാണാം. ആദ്യഘട്ട നിർമ്മാണം ഏകദേശം പൂർത്തിയായി.
രാംലല്ലയുടെ ഗർഭഗൃഹത്തിന്റെ പണികളും പുരോഗമിക്കുകയാണ്. ഇതിന്റെ 90% ജോലികളും പൂർത്തിയായി.
ഗർഭഗൃഹത്തിന് ചുറ്റും വെളുത്ത മാർബിൾ സ്ഥാപിക്കുകയും അതിൽ കൊത്തുപണികൾ നടത്തുകയും ചെയ്യുന്നുണ്ട്.
ക്ഷേത്രത്തിന്റെ ചുവരിൽ ജരോഖ നിർമ്മിക്കുന്നുണ്ട്. ക്രെയിനുകളും മറ്റ് ഉപകരണങ്ങളും ഉപയോഗിച്ചാണ് നിർമ്മാണം നടക്കുന്നത്.
Discussion about this post