ഇടുക്കി: കർണാടകയലെ തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുന്നതിനിടെ കോൺഗ്രസ് പ്രവർത്തകൻ കുഴഞ്ഞു വീണ് മരിച്ചു. കുറുപ്പുപാലം പ്രഭു ഭവനത്തിൽ സെൽവ കുമാർ(49) ആണ് മരിച്ചത്. വൈകീട്ടോടെയായിരുന്നു സംഭവം.
കർണാടക തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത വിജയം ആയിരുന്നു കോൺഗ്രസ് നേടിയത്. തിരഞ്ഞെടുപ്പിന്റെ അന്തിമ ഫലം പുറത്തുവന്നതോടെ വന്നതോടെ ആഹ്ലാദ പ്രകടനത്തിനായി പടക്കം വാങ്ങാൻ കടയിൽ പോയതായിരുന്നു സെൽവ കുമാർ. എന്നാൽ ഇതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടനെ സമീപത്തുണ്ടായവർ സെൽവ കുമാറിനെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു. കോൺഗ്രസിൻറെ വണ്ടിപ്പെരിയാറിലെ സജീവ പ്രവർത്തകനായിരുന്നു സെൽവ കുമാർ.
Discussion about this post