തൊടുപുഴ: ഇടുക്കിയിൽ പ്രായപൂർത്തിയാകാത്ത കുട്ടി െപീഡനത്തിന് ഇരയാക്കിയ ഹോസ്റ്റൽ വാർഡനെ റിമാന്റ് ചെയ്തു. കല്ലാർകുട്ടി സ്വദേശി രാജനെയാണ് കസ്റ്റഡിയിലെടുത്തത്. കുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.
രാജൻ ജോലി ചെയ്തിരുന്ന ഹോസ്റ്റലിൻറെ പരിസരം വൃത്തിയാക്കാനെത്തിയ സംഘത്തിലുണ്ടായിരുന്ന 14 വയസുകാരനെയാണ് പീഡനത്തിനിരയാക്കിയത്. കഴിഞ്ഞ സെപ്തംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. പുറത്തുപറയാതിരിക്കാൻ കുട്ടിയെ ഭീക്ഷണിപ്പെടുത്തി.
എന്നാൽ കഴിഞ്ഞ ദിവസം കുട്ടി പങ്കെടുത്ത ബൈബിൾ ക്ലാസിൽ ഇത്തരം ലൈംഗിക അതിക്രമങ്ങൾ ഉണ്ടായാൽ മാതാപിതാക്കളെ അറിയിക്കണമെന്ന് പറഞ്ഞു. ഇതോടെയാണ് കുട്ടി അമ്മയോട് വിവരം പറഞ്ഞത്. തുടർന്ന് അമ്മ അടിമാലി പോലീസിൽ പരാതി നൽകി. പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്.
Discussion about this post