മുംബൈ : ദ കേരള സ്‌റ്റോറി എന്ന സിനിമയുടെ സംവിധായകനും നടിയും വാഹനാപകടത്തിൽ പെട്ടതായി റിപ്പോർട്ട്. സംവിധായകൻ സുധീപ്‌തോ സെൻ, നടി ആദാ ശർമ്മ എന്നിവരാണ് അപകടത്തിൽ പെട്ടത്. മുംബൈയിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മേയ് 14ന് വൈകിട്ട് കരിംനഗറിൽ നടന്ന ഹിന്ദു ഏകതാ യാത്രയിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് അപകടം എന്നാണ് വിവരം. അപകടത്തെ തുടർന്ന് പരിപാടിയിൽ പങ്കെടുക്കാനായില്ല. ഹിന്ദു ഏകതാ യാത്രയിൽ പങ്കെടുക്കാൻ സാധിക്കാത്തതിൽ ദുഃഖമുണ്ടെന്നും ജനങ്ങളോട് ക്ഷമ ചോദിക്കുന്നതായും സംവിധായകൻ ട്വീറ്റ് ചെയ്തു.
അതേസമയം അപകടത്തിൽ ഗുരുതരമായി പരിക്കില്ലെന്നും സിനിമയുടെ അണിയറപ്രവർത്തകർ സുരക്ഷിതരാണെന്നും ആദാ ശർമ്മ പറഞ്ഞു.
I'm fine guys . Getting a lot of messages because of the news circulating about our accident. The whole team ,all of us are fine, nothing serious , nothing major but thank you for the concern ❤️❤️
— Adah Sharma (@adah_sharma) May 14, 2023
Discussion about this post