ഛണ്ഡീഗഡ്: വിമാനത്തിൽവച്ച് ക്യാബിൻ ക്രൂ ജീവനക്കാരിയോട് മോശമായി പെരുമാറിയ യാത്രികൻ അറസ്റ്റിൽ. ഝലന്ദർ സ്വദേശിയായ രജീന്ദർ സിംഗാണ് അറസ്റ്റിലായത്. ജീവനക്കാരിയുടെ പരാതിയിലാണ് നടപടി.
ദുബായിൽ നിന്നും അമൃത്‌സറിലേക്ക് എത്തിയ ഇൻഡിഗോ 6ഇ 1428 എന്ന വിമാനത്തിലായിരുന്നു സംഭവം. മദ്യലഹരിയിൽ ആയിരുന്നു ഇയാൾ വിമാനത്തിൽ കയറിയത്. വിമാനം പുറപ്പെട്ട് അൽപ്പ നേരത്തിന് ശേഷം എന്തെങ്കിലും വേണോ എന്ന് അറിയാനായി ഇയാളുടെ അടുത്ത് എത്തിയതായിരുന്നു ജീവനക്കാരി. എന്നാൽ ഇയാൾ മോശമായി പെരുമാറുകയായിരുന്നു. ഇത് ചോദ്യം ചെയ്തതോടെ രജീന്ദർ ബഹളം ഉണ്ടാക്കാൻ ആരംഭിച്ചു. തുടർന്ന് മറ്റ് ജീവനക്കാർ എത്തി പ്രശ്‌നം പരിഹരിക്കുകയായിരുന്നു.
അപ്പോൾ തന്നെ വിവരം പോലീസിനെ അറിയിച്ചിരുന്നു. വിമാനം അമൃത്‌സറിൽ എത്തിയ ഉടനെ ഇയാളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ ഇയാൾക്കെതിരെ കർശന വകുപ്പുകൾ ചുമത്തി കേസ് എടുത്തു. അടുത്തിടെയായി ക്യാബിൻ ക്രൂ ജീവനക്കാർക്ക് നേരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചുവരികയാണ്.
Discussion about this post