പാലക്കാട്: ദുരന്തകാലത്ത് കേന്ദ്രസർക്കാർ കേരളത്തെ സഹായിച്ചില്ലെന്ന ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും രംഗത്ത്. പാലക്കാട് എൽഡിഎഫ് റാലിയിലാണ് മുഖ്യമന്ത്രിയുടെ ഈ ആരോപണങ്ങൾ. ദുരന്തങ്ങൾ വരുമ്പോൾ സംസ്ഥാനത്തെ സഹായിക്കേണ്ടവരാണ് കേന്ദ്ര സർക്കാരെന്നുംകേന്ദ്രം സഹായിച്ചില്ലെന്നുമാത്രമല്ല ലഭിച്ച സഹായങ്ങൾ തടസ്സപ്പെടുത്തുകയാണ് ചെയ്തതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
അർഹതപ്പെട്ട സഹായം നൽകിയതുമില്ല, സഹായിച്ചതിന് ഇപ്പോൾ കൂലി ചോദിക്കുന്ന അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ അതിനു മുൻപിൽ നാം തകർന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.കേരളത്തിനായി സഹായം തേടിയുള്ള വിദേശയാത്രകൾക്ക് അനുമതി നിഷേധിക്കുകയും ചെയ്തുവെന്നും മുഖ്യമന്ത്രി പാലക്കാട് പറഞ്ഞു.
കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളുടെ അധികാരം കവരുകയാണെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം സംസ്ഥാനത്തിന് അർഹമായ സഹായം കേന്ദ്രം നൽകുന്നില്ലെന്ന് പറഞ്ഞു. പല കാര്യത്തിലും സംസ്ഥാനത്തോട് അവഗണനയും ഉപദ്രവവുമാണ് കേന്ദ്രസർക്കാർ നടത്തുന്നത്. എങ്ങനെയൊക്കം സംസ്ഥാനത്തെ വിഷമിപ്പിക്കാമെന്നാണ് കേന്ദ്രസർക്കാർ നോക്കുന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചു.
Discussion about this post