കൊച്ചി: പുറങ്കടലിൽ 25,000 കോടിരൂപയുടെ മയക്കുമരുന്ന് വോട്ടയോടനുബന്ധിച്ച് പിടിയിലായ പാക് പൗരൻ, കള്ളക്കടക്ക് സംഘത്തിന്റെ കാരിയറെന്ന് നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ. പാകിസ്താൻ സ്വദേശിയായ കള്ളക്കടത്തുകാരനുവേണ്ടിയാണ് മയക്കുമരുന്ന് കടത്തിയതെന്ന് പ്രതി സുബൈർ മൊഴി നൽകി. മയക്കുമരുന്ന് കടത്തിന് വലിയ തുക സുബൈറിന് വാഗ്ദാനം ചെയ്തിരുന്നതായും വിവരങ്ങളുണ്ട്.
ഹാജി സലീം നെറ്റ് വർക്കിൻറെ ഇടനിലക്കാരൻ എന്ന സംശയിക്കുന്നയാളുടെ പേരു വിവരങ്ങൾ പ്രതിയായ സുബൈർ അന്വേഷണ സംഘത്തിന് കൈമാറിതായാണ് വിവരം. മയക്കുമരുന്ന് ഇന്ത്യയിലേക്കും,ശ്രീലങ്കയിലേക്കും എത്തിക്കുകയായിരുന്നു പദ്ധതിയെന്നും പ്രതി സുബൈർ മൊഴി നൽകിയിട്ടുണ്ട്.റിമാൻഡിൽ കഴിയുന്ന പാക് പൗരനെ വിശദമായി ചോദ്യം ചെയ്യുന്നതിന് അടുത്ത ദിവസംതന്നെ കസ്റ്റഡിയിൽ വാങ്ങാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.
ദൗത്യത്തിനിടെ കടത്തുകാർ മുക്കിയ മദർഷിപ്പിൽ പിടിച്ചെടുത്തതിനെക്കാൾ കൂടുതൽ അളവിൽ മയക്കുമരുന്ന് ഉണ്ടെന്ന നിഗമനത്തിൽ തെരച്ചിൽ തുടരുകയാണ്. ജി പി എസ് സംവിധാനത്തിൻറെ സഹായത്തോടെ ഇവ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് എൻ സി ബി.
Discussion about this post