തിരുവനന്തപുരം: പുത്തൻതോപ്പിൽ അമ്മയ്ക്ക് ഒപ്പം പൊള്ളലേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന കുഞ്ഞും മരിച്ചു. ഒൻപത് മാസം പ്രായമുള്ള ഡേവിഡാണ് മരിച്ചത്. ചികിത്സയ്ക്കിടെ ഇന്ന് രാവിലെയോടെയായിരുന്നു മരണം. കുട്ടിയെ മാതാവ് അഞ്ജു ഇന്നലെ തന്നെ മരിച്ചിരുന്നു. പുത്തൻതോപ്പ് സ്വദേശി പുത്തൻതോപ്പ് റോജാ ഡെയ്‌ലിൽ രാജു ജോസഫ് ടിൻസിലിയുടെ ഭാര്യയാണ് അഞ്ജു.
ഇന്നലെ വൈകീട്ടോടെയാണ് അഞ്ജുവിനെയും കുഞ്ഞിനെയും പൊള്ളലേറ്റ നിലയിൽ കണ്ടത്. കുളിമുറിയിൽ ആയിരുന്നു ഇരുവരെയും പൊള്ളലേറ്റ നിലയിൽ ബന്ധുക്കൾ കണ്ടത്. ഉടനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
എന്നാൽ ഗുരുതരമായി പൊള്ളലേറ്റ അഞ്ജു ആശുപത്രിയിൽ എത്തുന്നതിന് മുൻപ്തന്നെ മരിച്ചു. കുഞ്ഞിനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്.
സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ഇക്കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ജുവിന്റെയും ഭർത്താവിന്റെയും ബന്ധുക്കളിൽ നിന്നും മൊഴി ശേഖരിച്ചുവരികയാണ്. ഒന്നര വർഷം മുൻപായിരുന്നു അഞ്ജുവിന്റെ വിവാഹം.
Discussion about this post