കണ്ണൂർ: പയ്യന്നൂരിൽ സിപിഎം വനിതാ നേതാവിന് ബ്രാഞ്ച് അംഗത്തിന്റെ മർദ്ദനം. കാങ്കോൽ ആലപ്പടമ്പ പഞ്ചായത്ത് അംഗം ഷീബ ദിവാകരനാണ് മർദ്ദനമേറ്റത്. അനധികൃത മണ്ണെടുപ്പ് ചോദ്യം ചെയ്തതിനാണ് സി പി എം ബ്രാഞ്ച് അംഗം കുഞ്ഞികൃഷ്ണൻ മർദ്ദിച്ചതെന്ന് ഷീബ നൽകിയ പരാതിയിൽ പറയുന്നു.
കഴിഞ്ഞ ദിവസമാണ് ഷീബ പരാതിയുമായി ജില്ലാ നേതൃത്വത്തെ സമീപിച്ചത്. കഴിഞ്ഞ ഏതാനും നാളുകളായി ആലപ്പടമ്പയിൽ കുഞ്ഞികൃഷ്ണന്റെ നേതൃത്വത്തിൽ മണ്ണെടുപ്പ് തുടരുകയാണ്. ഇതിനിടെ അനധികൃതമായാണ് മണ്ണെടുക്കുന്നത് എന്ന വിവരം ഡിവൈഎഫ്‌ഐ പ്രവർത്തകർ ഷീബയെ അറിയിച്ചു. ഇതോടെ ഈ മാസം 12 ന് ഷീബ കുഞ്ഞികൃഷ്ണനോട് ഇതേക്കുറിച്ച് സംസാരിക്കുകയായിരുന്നു.
എന്നാൽ ഷീബയെ ഇയാൾ മർദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ ഷീബ ആരോപിക്കുന്നുണ്ട്. തന്റെ ഭർത്താവിനെ കള്ളകേസിൽ കുടുക്കി ജയിലിലടച്ചെന്നും പരാതിയിൽ ആക്ഷേപമുണ്ട്. സംഭവത്തിൽ കുറ്റക്കാരായ നേതാക്കൾക്കെതിരെ നടപടി വേണമെന്ന് ആണ് ഷീബയുടെ ആവശ്യം.
Discussion about this post