തന്നെ ആക്രമിക്കാൻ വന്ന സ്രാവിനെ കീഴ്‌പ്പെടുത്തി 13കാരി. യുഎസിലെ സൗത്ത് ഫ്ളോറിഡയിലാണ് സംഭവം. ഫ്ളോറിഡയിലെ ഫോർട്ട് പിയേഴ്സ് ബീച്ചിൽ സമയം ചെലവിടുന്നതിനിടയിലാണ് എട്ടാം ക്ലാസുകാരി എല്ല റീഡ് സ്രാവിന്റെ ആക്രമിക്കപ്പെട്ടത്.
തന്റെ ശരീരത്തിന്റെ വശങ്ങളിൽ വലിയ വേദന അനുഭവപ്പെട്ടതായി തോന്നിയപ്പോഴാണ് എല്ല അങ്ങോട്ടേക്ക് ശ്രദ്ധിച്ചത്. തന്നെ ഒരു ഭീമാകാരനായ സ്രാവ് ആക്രമിക്കുകയാണെന്ന് എല്ലയ്ക്ക് അപ്പോൾ തന്നെ മനസ്സിലായി. മനസ്സിൽ പേടി തോന്നിയെങ്കിലും അവൾ ധൈര്യത്തോടെ അതിനെ നേരിടുകയായിരുന്നു.
സ്രാവിനെ തിരിച്ച് ആക്രമിക്കാതെ തനിക്ക് രക്ഷപ്പെടാൻ കഴിയില്ലെന്ന് മനസ്സിലാക്കിയ എല്ല സർവ്വശക്തിയുമെടുത്ത് സ്രാവിന്റെ മൂക്കിലും മുഖത്തും അടിച്ചു. ഇതോടെ സ്രാവ് ആദ്യം ഒന്നു പിൻവാങ്ങി.നിമിഷങ്ങൾക്കകം. തിരികെയെത്തിയ സ്രാവ് എല്ലയുടെ വയറിൽ കടിച്ചു. എന്നാൽ വീണ്ടും എല്ല, സ്രാവിനെ ശക്തിയായി ഇടിച്ച് ഓടിക്കുകയായിരുന്നു.ആക്രമണത്തിൻറെ ഭാഗമായി മുറിവ് പറ്റിയ എല്ലയുടെ ദേഹത്ത് 19 സ്റ്റിച്ചുകളുണ്ട്. ഇപ്പോൾ ചികിത്സ തേടുകയാണ് എല്ല
Discussion about this post