കൊച്ചി: വീട് വാടകയ്‌ക്കെടുത്ത് എംഡിഎംഎ വിൽപ്പന നടത്തിയ യുവതിയടക്കം രണ്ടുപേർ അറസ്റ്റിൽ. എറണാകുളം വാഴക്കാലയിലാണ് സംഭവം.
റാന്നി സ്വദേശി പിൽജ, മലപ്പുറം സ്വദേശി ഷംസീർ എന്നിവരെയാണ് ത്യക്കാക്കര പോലീസ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെടുത്തത്. ഇവരിൽ നിന്ന് 13 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തിട്ടുണ്ട്.












