തൊഴിലില്ലായ്മ ഇന്ന് യുവാക്കൾ അനുഭവിക്കുന്ന വലിയൊരു പ്രശ്‌നമാണ്. ബിരുദാനന്തര ബിരുദം നേടിയാലും ആകർഷകമായ ശമ്പളം ലഭിക്കുന്ന ജോലി കിട്ടാനേയില്ല. എന്നാൽ 16 ലക്ഷം മാസശമ്പളം നൽകിയിട്ടും ജോലി ചെയ്യാൻ ആളില്ലെന്നാണ് ഒരു കോടീശ്വരിയായ യുവതിയുടെ പരാതി.
മാസം 16 ലക്ഷം അതായത് വർഷത്തിൽ രണ്ടരക്കോടി രൂപയാണ് യുവതി ശമ്പളമായി വാഗ്ദാനം ചെയ്യുന്നത്. പ്ലസ്ടു വിദ്യാഭ്യാസം മാത്രം മതി യോഗ്യതയെന്നും പറയുന്നു എന്നിട്ടും ജോലി ചെയ്യാൻ ആളില്ല. ചൈനയിലെ ഷാങ്ഹായ് നഗരത്തിലാണ് സംഭവം. പ്രദേശത്തെ കോടീശ്വരിക്കാണ് ആയയെ വേണ്ടത്. 24 മണിക്കൂറും യുവതിയുടെ ചെറുതും വലുതുമായ കാര്യങ്ങൾ നോക്കുക, ഷൂ ധരിപ്പിച്ച് നൽകുക, മസാജ് ചെയ്യുക,വസ്ത്രം ധരിപ്പിക്കുക, പുറത്ത് പോയി വരുമ്പോൾ സ്വീകരിക്കാനായി ഗോറ്റിന് പുറത്ത് നിൽക്കുക, എന്നിങ്ങനെയാണ് ജോലി.
അപേക്ഷകന് 165 സെന്റീമീറ്റർ ഉയരവും ഭാരം 55 കിലോയിൽ താഴെയും ആയിരിക്കണം. പ്ലസ്ടു യോഗ്യതയോ അതിനു മുകളിലോ പഠിച്ചിരിക്കണം. കാഴ്ചയിൽ വൃത്തിയും വെടിപ്പുമുള്ളവരായിരിക്കണം, നൃത്തം ചെയ്യാനും പാടാനും അറിയുകയും വേണമെന്നാണ് നിബന്ധനകൾ. ഈ പരസ്യം കൊടുത്ത യുവതിയ്ക്ക് ഇതിനോടകം തന്നെ സമാനജോലി ചെയ്യുന്ന രണ്ട് നാനിമാർ ഉണ്ടെന്നാണ് വിവരം.
ആത്മാഭിമാനം ഉള്ളവരാരും ഈ ജോലിയ്ക്ക് പോകില്ലെന്ന് പറഞ്ഞാണ് പലരും ഈ പരസ്യം പങ്കുവച്ചിരിക്കുന്നത്.
Discussion about this post