ന്യൂഡൽഹി: ജ്ഞാൻവാപി മസ്ജിദിൽ കണ്ടെത്തിയ ശിവലിംഗത്തിൽ ശാസ്ത്രീയ പരിശോധന (കാർബൺ ഡേറ്റിംഗ്) നടത്താനുള്ള ഉത്തരവ് തടഞ്ഞ് സുപ്രീംകോടതി. പരിശോധനയ്ക്കായി അനുമതി നൽകൊണ്ടുള്ള അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി മരവിപ്പിച്ചു. അടുത്ത തവണ ഹർജി പരിഗണിക്കുന്നതുവരെ പരിശോധന നിർത്തിവയ്ക്കണെമന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്.
ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റേതാണ് തീരുമാനം. അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവിൽ സൂക്ഷ്മ പരിശോധന ആവശ്യമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഇതേ തുടർന്നാണ് ഉത്തരവ് മരവിപ്പിച്ചത്. ഇതിനെ യുപി സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പിന്തുണച്ചു. യുപി സർക്കാരിനോടും കേന്ദ്രസർക്കാരിനോടും വിഷയത്തിൽ സുപ്രീംകോടതി അഭിപ്രായം തേടിയിട്ടുണ്ട്.
ഇക്കഴിഞ്ഞ 12 നായിരുന്നു ശിവലിംഗത്തിൽ ശാസ്ത്രീയ പരിശോധന നടത്താൻ അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടത്. ഇതിന് വേണ്ടി ജില്ലാ ജഡ്ജിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.
Discussion about this post