Monday, June 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

അസ്മിയയുടെ മരണം; മതപഠന കേന്ദ്രം പ്രവർത്തിച്ചത് അനുമതിയില്ലാതെ; കളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ച് പോലീസ്; സമഗ്ര അന്വേഷണം വേണമെന്നും ആവശ്യം

by Brave India Desk
May 21, 2023, 10:30 am IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: ആത്മഹത്യചെയ്ത ബാലരാമപുരം സ്വദേശിനി അസ്മിയ മോൾ (17) പഠിച്ചിരുന്ന മതപഠന കേന്ദ്രത്തിന് അനുമതിയില്ലെന്ന് പോലീസ്. ഇക്കാര്യം വ്യക്തമാക്കി പോലീസ് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകി. അൽ അമാൻ എജ്യുക്കേഷൻ ട്രസ്റ്റിന് കീഴിലെ മതപഠന കേന്ദ്രത്തിലായിരുന്നു അസ്മിയ താമസിച്ച് പഠിച്ചിരുന്നത്.

അസ്മിയയുടെ മരണത്തിന് പിന്നാലെ ട്രസ്റ്റിന് കീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് അനധികൃതമാണെന്ന് നാട്ടുകാർ ആരോപണം ഉയർത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ പോലീസ് സ്ഥാപനങ്ങളിൽ എത്തി പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കളക്ടർക്ക് റിപ്പോർട്ട് കൈമാറിയത്. സംഭവത്തിൽ മറ്റ് വകുപ്പുകളുടെ സമഗ്രമായ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ പോലീസ് ആവശ്യപ്പെടുന്നുണ്ട്. മതപഠന കേന്ദ്രം, ഹോസ്റ്റൽ, അറബിക് കോളേജ് എന്നിവയാണ് ട്രസ്റ്റിന് കീഴിൽ പ്രവർത്തിക്കുന്നത്.

Stories you may like

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

‘യുദ്ധസമാന സാഹചര്യത്തിൽ സ്വർണം വാങ്ങലും വിദേശയാത്രയും ഒഴിവാക്കി’; ഇന്ത്യൻ ജനതയ്ക്ക് കൈയടിച്ച് പ്രധാനമന്ത്രി

നിലവിൽ നെയ്യാറ്റിൻകര എഎസ്പി ടി ഫറാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സംഭവത്തിൽ അന്വേഷണം നടത്തുന്നത്. കഴിഞ്ഞ ദിവസം അൽ അമാൻ എജ്യുക്കേഷൻ ട്രസ്റ്റിന് കീഴിലെ സ്ഥാപനങ്ങളിൽ എത്തിയ പോലീസ് സംഘം രജിസ്‌ട്രേഷൻ രേഖകൾ ശേഖരിച്ചിരുന്നു. ഇതിന് പുറമേ ഹാജർ ബുക്ക് ഉൾപ്പെടെ അസ്മിയയുമായി ബന്ധപ്പെട്ട രേഖകളും പരിശോധിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു റിപ്പോർട്ട് കൈമാറിയത്.

അതേസമയം കേസ് അന്വേഷണം ഊർജ്ജിതമായി പുരോഗമിക്കുകയാണ്. കുട്ടിയ്ക്ക് മാനസിക- ശാരീരിക പീഡനം ഉണ്ടായിട്ടുണ്ടോയെന്നകാര്യമാണ് നിലവിൽ പ്രധാനമായും പരിശോധിക്കുന്നത്. മരണകാരണം ആത്മഹത്യ തന്നെയാണ് പോസ്റ്റ്‌മോർട്ടത്തിൽ നേരത്തെ വ്യക്തമായിരുന്നു. മതപഠന കേന്ദ്രത്തിൽ കുട്ടിയ്ക്ക് മാനസിക പീഡനം ഉണ്ടായിട്ടുണ്ടെന്നാണ് വീട്ടുകാരുടെ മൊഴി. ഇക്കാര്യത്തെക്കുറിച്ച് വീട്ടിൽ സൂചിപ്പിച്ചിരുന്നുവെന്നും വീട്ടുകാർ വ്യക്തമാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ആ വഴിയ്ക്കുള്ള അന്വേഷണം നടത്തുന്നത്. കഴിഞ്ഞ ദിവസം പരിശോധനയ്ക്കായി മതപഠന കേന്ദ്രത്തിൽ എത്തിയ പോലീസ് കുട്ടിയുടെ സഹപാഠികളിൽ നിന്നും അദ്ധ്യാപകരിൽ നിന്നും മൊഴിയെടുത്തിരുന്നു.

കഴിഞ്ഞ ആഴ്ചയായിരുന്നു അസ്മിയയെ മതപഠന കേന്ദ്രത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലേക്ക് വിളിച്ച് മാതാവിനോട് തന്നെ തിരികെ കൊണ്ടുപോകാൻ ആവശ്യപ്പെട്ടതിന് തൊട്ടു പിന്നാലെയായിരുന്നു മരണം.

Tags: asmiyadeathpolicecollectorreport
Share15TweetSendShare

Latest stories from this section

ഷാജിയുടെ തങ്ങൾ പാണക്കാട്ടല്ല, മോദിയാണ്; ആവാസ് യോജന ബ്രാൻഡിംഗിൽ കെ.എം ഷാജിക്കെതിരെ ആഞ്ഞടിച്ച് എ.എ റഹീം

ഷാജിയുടെ തങ്ങൾ പാണക്കാട്ടല്ല, മോദിയാണ്; ആവാസ് യോജന ബ്രാൻഡിംഗിൽ കെ.എം ഷാജിക്കെതിരെ ആഞ്ഞടിച്ച് എ.എ റഹീം

ഈ വിജയം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കും: പ്രധാനമന്ത്രി 45 ദിവസത്തിനകം തലസ്ഥാനത്തെത്തും; വിവി രാജേഷ്

മാസത്തിൽ ഒന്ന് വീതം പ്രതീക്ഷിച്ചതാണ്, ചർച്ചയ്ക്ക് തയ്യാർ’; യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ തള്ളി മേയർ വി.വി. രാജേഷ്

തിരുവനന്തപുരം നഗരസഭയിൽ അവിശ്വാസ നാടകം പൊളിയുന്നു; യുഡിഎഫിനെ പിന്തുണയ്ക്കില്ലെന്ന് എൽഡിഎഫ്

തിരുവനന്തപുരം നഗരസഭയിൽ അവിശ്വാസ നാടകം പൊളിയുന്നു; യുഡിഎഫിനെ പിന്തുണയ്ക്കില്ലെന്ന് എൽഡിഎഫ്

പ്രസവവാർഡിന്റെ മുന്നിൽ ഇവിടെ പ്രസവം സ്ത്രീകൾക്ക് മാത്രമെന്ന് എഴുതിവെക്കില്ലല്ലോ ?: പിണറായി കമ്യൂണിസ്റ്റാണ്; എകെ ബാലൻ

‘ഷാജിക്ക് നല്ല മാറ്റമുണ്ട്, ബിജെപിക്കും ആർഎസ്എസിനും അടിമപ്പെടുന്നു’;കടന്നാക്രമിച്ച് എ.കെ. ബാലൻ

Discussion about this post

Latest News

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies