ഗുരുവായൂർ: ക്ഷേത്രത്തിൽ ഞായറാഴ്ച കുട്ടികളുടെ ചോറൂൺ വഴിപാടിന് പതിവിലേറെ തിരക്ക്. 740 കുട്ടികളാണ് ഗുരുവായൂരപ്പന്റെ നിവേദ്യ പ്രസാദം ആദ്യമായി നുണഞ്ഞത്. രാത്രിയിലും ഏതാനും കുട്ടികൾക്ക് ചോറൂൺ വഴിപാട് നടന്നു.
വിവാഹത്തിനും തിരക്ക് അനുഭവപ്പെട്ടു. 134 വിവാഹങ്ങളാണ് നടന്നത്. 22.5 ലക്ഷം രൂപയുടെ തുലാഭാരം വഴിപാടുണ്ടായി. 6.7 ലക്ഷം രൂപയുടെ പാൽപ്പായസവും ഭക്തർ ശീട്ടാക്കി. 72 ലക്ഷം രൂപയായിരുന്നു വഴിപാട് കൗണ്ടറുകളിൽനിന്ന് ലഭിച്ചത്.
ആയിരത്തി എഴുന്നൂറോളം പേരാണ് നെയ് വിളക്ക് ശീട്ടാക്കി വരിയിൽ നിൽക്കാതെ ദർശനം നടത്തിയത് . 21,72,150 രൂപയാണ് നെയ് വിളക്ക് വകയിൽ ലഭിച്ചത് . തുലാഭാരം വഴിപാട് വഴി 22,41,700 രൂപയും, ഭഗവാന്റെ സ്വർണ ലോക്കറ്റ് ഭക്തർ വാങ്ങിയ വകയിൽ 6,12,700 രൂപയും ലഭിച്ചു , 6,66,823 രൂപക്ക് ഭക്തർ പാൽ പായസം ശീട്ടാക്കിയിരുന്നു . ഭഗവാന്റെ സ്വർണ ലോക്കറ്റ് ഭക്തർ വാങ്ങിയ വകയിൽ 6,12,700 രൂപയും ലഭിച്ചു
Discussion about this post