സിഡ്‌നി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഓസ്‌ട്രേലിയയിൽ. ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായാണ് അദ്ദേഹം ഓസ്‌ട്രേലിയയിലെത്തിയത്. സിഡ്‌നിയിൽ വിമാനമിറങ്ങിയ മോദിയെ ഇന്ത്യയിലെ ഓസ്ട്രേലിയൻ ഹൈക്കമ്മീഷണർ ബാരി ഒ ഫാരലും മറ്റ് ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു. സന്ദർശന വേളയിൽ നരേന്ദ്ര മോദി ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസുമായി ഉഭയകക്ഷി ചർച്ച നടത്തും.
”ഭാരത് മാതാ കീ ജയ് ” വിളികളോടെ ത്രിവർണ്ണ പതാക വീശിയാണ് ഓസ്‌ട്രേലിയയിലെ ഭാരതീയർ മോദിയെ വരവേറ്റത്. കാത്തുനിന്ന ആളുകളോട് സുഖവിവരങ്ങൾ അന്വേഷിച്ച മോദി ഹസ്തദാനം ചെയ്തു. ചിലർ മോദിയോടൊപ്പം നിന്ന് ഫോട്ടോയെടുക്കുകയും ചെയ്തു.
#WATCH | People from the Indian diaspora greet Prime Minister Narendra Modi as he arrives in Sydney, Australia. pic.twitter.com/REGbrUNCRp
— ANI (@ANI) May 22, 2023
മോദിജിയെ കാത്ത് ഒരു കൂട്ടം കുരുന്നുകളും നിൽപ്പുണ്ടായിരുന്നു. അവരോട് വിശേഷങ്ങൾ ചോദിച്ചറിഞ്ഞ മോദി അനുഗ്രഹം നൽകിയാണ് മടങ്ങിയത്.

ഇന്ത്യയുമായുള്ള ഓസ്ട്രേലിയയുടെ വ്യാപാര, നിക്ഷേപ ബന്ധം വർദ്ധിപ്പിക്കുന്നതിനും മാർച്ചിൽ മുംബൈയിൽ നടന്ന ഓസ്ട്രേലിയ-ഇന്ത്യ സിഇഒ ഫോറവുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തുന്നതിനും പ്രധാനമന്ത്രി ഓസ്ട്രേലിയൻ ബിസിനസ്സ് നേതാക്കളെ കാണുമെന്നും പ്രസ്താവനയിൽ പറയുന്നു.
നമ്മുടെ സാംസ്‌കാരിക സമൂഹത്തിന്റെ പ്രധാന ഭാഗമായ ഓസ്ട്രേലിയയിലെ ഇന്ത്യൻ ജനതയെ സന്ദർശക്കുന്ന പ്രധാനമന്ത്രിമാർ സിഡ്നിയിൽ ഒരു കമ്മ്യൂണിറ്റി പരിപാടിയിൽ പങ്കെടുക്കും.









