ലോക അത്ലറ്റിക്സ് ഓർഗനൈസേഷൻ പുറത്തിറക്കിയ പുരുഷന്മാരുടെ ജാവലിൻ ത്രോ റാങ്കിംഗിൽ ഒന്നാമതെത്തി ചരിത്രം കുറിച്ച് നീരജ് ചോപ്ര. തന്റെ കരിയറിൽ ആദ്യമായാണ് ജാവലിൻ റാങ്കിംഗിൽ നീരജ് ഒന്നാമതെത്തുന്നത്.
ഗ്രനഡയുടെ നിലവിലെ ലോക ചാമ്പ്യൻ ആൻഡേഴ്‌സൺ പീറ്റേഴ്‌സൺ ആണ് പട്ടികയിൽ ഒന്നാമത്. ആൻഡേഴ്‌സൺ പീറ്റേഴ്‌സണിനേക്കാൾ (1433) 22 പോയിന്റ് അധികം നേടിയാണ് നീരജ് ചോപ്ര പട്ടികയിൽ ഒന്നാമതെത്തിയത്. ടോക്കിയോ ഒളിമ്പിക്സ് വെള്ളി മെഡൽ ജേതാവ് ചെക്ക് റിപ്പബ്ലിക്കിന്റെ ജാക്കൂബ് വാഡ്ലെച്ച് 1416 പോയിന്റുമായി മൂന്നാം സ്ഥാനത്താണുള്ളത്.
25കാരനായ നീരജ് ചോപ്ര കഴിഞ്ഞ വർഷം ഓഗസ്റ്റ് 30ന് ലോക രണ്ടാം നമ്പറിലേക്ക് എത്തിയിരുന്നു. അതിന് ശേഷം കഴിഞ്ഞ വർഷം നടന്ന സൂറിച്ച് ഡയമണ്ട് ലീഗിൽ തരാം സ്വർണം നേടിയിരുന്നു. ഈ വർഷം നടന്ന ദോഹ ഡയമണ്ട് ലീഗിലും 88.67 മീറ്റർ എറിഞ്ഞ് നീരജ് കിരീടം നേടി.
ജൂൺ 4ന് നെതർലൻഡ്സിലെ ഹെൻഗെലോയിൽ നടക്കുന്ന ഫാനി ബ്ലാങ്കേഴ്സ്-കോൻ ഗെയിംസിലും തുടർന്ന് ജൂൺ 13ന് ഫിൻലൻഡിൽ നടക്കുന്ന പാവോ നൂർമി ഗെയിംസിലും നീരജ് പങ്കെടുക്കും. തുർക്കിയിലെ അന്റാലിയയിലാണ് നീരജ് നിലവിൽ പരിശീലനം നടത്തുന്നത്.
Discussion about this post