തൊഴിലിടങ്ങളില്‍ സഹപ്രവര്‍ത്തകരുമായി സംവദിക്കാന്‍ ഫേസ്ബുക്കിന്റെ പുതിയ ആപ്പ്. വര്‍ക്ക് ചാറ്റ് എന്ന പേരിലുള്ള ആപ്പ് വഴി സഹപ്രവര്‍ത്തകര്‍ക്ക് പരസ്പരം സംവദിക്കാനും ഫയലുകള്‍ കൈമാറാനും കഴിയും. ഫേസ്ബുക്ക് അറ്റ് വര്‍ക്ക് എന്ന സേവനത്തിന്റെ ഭാഗമാണ് വര്‍ക്ക് ചാറ്റ്.
ഫേസ്ബുക്ക് അറ്റ് വര്‍ക്ക് എന്ന സേവനം ഉപയോഗിക്കുന്ന കമ്പനികളിലെ സഹപ്രവര്‍ത്തകര്‍ക്ക് ഈ ചാറ്റ് ആപ്പ് ഉപയോഗിക്കാം. ഫേസ്ബുക്ക് മെസഞ്ചറുമായി കാര്യമായ സാമ്യം വര്‍ക്ക് ചാറ്റിനുണ്ട്. സഹപ്രവര്‍ത്തകര്‍ക്ക് പരസ്പരം മെസ്സേജ്, ചിത്രങ്ങള്‍, ലൊക്കേഷന്‍, സ്റ്റിക്കറുകള്‍ എന്നിവ അയ്ക്കാം. ഒപ്പം ജോലി സ്ഥാപനത്തിലെ വിവിധ വിഭാഗങ്ങള്‍ക്ക് വ്യത്യസ്ത ഗ്രൂപ്പുകള്‍ തുടങ്ങാനും കഴിയും.
ജനുവരി ഒന്ന് മുതല്‍ തന്നെ ഫേസ്ബുക്ക് പരീക്ഷണാടിസ്ഥാനത്തില്‍ ഈ ആപ്പ് കുറച്ച് ഉപഭോക്താകള്‍ക്ക് ലഭ്യമാക്കിയിരുന്നു.
Discussion about this post