തിരുവനന്തപുരം: കൊറോണ കാലത്ത് മരുന്ന് വാങ്ങിയ അഴിമതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് മെഡിക്കൽ സർവീസ് കോർപറേഷനിൽ രണ്ടിടത്ത് തീപിടിത്തം നടന്നതെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ബ്ലീച്ചിങ് പൗഡറിൽ നിന്നാണ് തീപിടുത്തം ഉണ്ടായതെന്നാണ് പറയുന്നത്. ഇത് അവിശ്വസനീയമാണ്. അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നതത്.
കൊല്ലത്തും തിരുവനന്തപുരത്തും തീപിടുത്തത്തിൽ ലക്ഷക്കണക്കിന് രൂപയുടെ മരുന്നാണ് കത്തി നശിച്ചത്. രണ്ടിടത്തും ബ്ലീച്ചിംഗ് പൗഡറിൽ നിന്നാണ് തീ പടർന്നതെന്ന് പറയുന്നത് അവിശ്വസനീയമാണ്. ഇതിന് പിന്നിൽ അട്ടിമറി നടന്നിട്ടുണ്ട്. ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഒന്നും തന്നെ അവിടെ ഉണ്ടായിരുന്നില്ല. തീപിടുത്തം എന്ന് പറയുന്നത് സർക്കാരിന്റെ സ്ഥിരം പരിപാടിയാണ്.
സ്വർണ്ണക്കടത്ത് റോഡിലെ ക്യാമറ വിവാദങ്ങൾക്ക് പിന്നാലെ സെക്രട്ടേറിയറ്റിലെ ബന്ധപ്പെട്ട സെഷനുകളിൽ തീപിടുത്തം നടന്നത് എങ്ങനെയാണ്. നിർണ്ണായക രേഖകൾ നശിപ്പിക്കാനുള്ള തന്ത്രമാണ് തീപിടുത്തത്തിന് പിന്നിൽ. ഈ വിഷയത്തിൽ ഗൗരവമേറിയ അന്വേഷണം ആവശ്യമാണെന്നും വി.ഡി.സതീശൻ പറഞ്ഞു.
Discussion about this post