Saturday, June 3, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

ദ ഗ്രേറ്റ് ക്യാപ്ടൻ ; ടൈറ്റൻസിനെ പിടിച്ചു കെട്ടി സൂപ്പർ കിംഗ്സ് ഫൈനലിൽ

by Brave India Desk
May 23, 2023, 11:28 pm IST
in Cricket
Share on FacebookTweetWhatsAppTelegram

ചെന്നൈ : ആർത്തലയ്ക്കുന്ന ആരാധകർക്ക് മുന്നിൽ ക്യാപ്ടൻസി മാജിക് കാട്ടി മഹേന്ദ്ര സിംഗ് ധോണി പട നയിച്ചപ്പോൾ ചെന്നൈ സൂപ്പർ കിംഗ്സിന് ഉജ്ജ്വല വിജയം. ഗുജറാത്ത് ടൈറ്റൻസിനെ 15 റൺസിനാണ് സൂപ്പർ കിംഗ്സ് പരാജയപ്പെടുത്തിയത്. വിജയത്തോടെ ചെന്നൈ ഫൈനലിലെത്തി.173 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഗുജറാത്ത് ടൈറ്റൻസിന് 157 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.

ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിംഗ്സ് റുതു രാജ് ഗെയ്‌ക്വാദിന്റെയും ഡെവൺ കോൺവേയുടേയും ബാറ്റിംഗ് മികവിലാണ് ഭേദപ്പെട്ട സ്കോർ നേടിയത്. ബാറ്റിംഗ് ദുഷ്കരമായ പിച്ചിൽ കണിശതയോടെ ബൗൾ ചെയ്ത ടൈറ്റൻസിനു മുന്നിൽ ചെന്നൈ സൂപ്പർ കിംഗ്സ് സ്കോർ ചെയ്യാൻ നന്നേ പാടുപെട്ടു. ഓപ്പണിംഗ് വിക്കറ്റിൽ നേടിയ 87 റൺസാണ് ചെന്നൈക്ക് അടിത്തറ നൽകിയത്. അവസാന ഓവറുകളിൽ അംബാട്ടി റായ്ഡുവും അജിങ്ക്യ രഹാനേയും രവീന്ദ്ര ജഡേജയും ചെറുതെങ്കിലും വിലപ്പെട്ട സംഭവനകൾ നൽകിയാണ് ചെന്നൈയെ 172 റൺസിൽ എത്തിച്ചത്. എം.എസ് ധോണി ഒരു റണ്ണെടുത്ത് പുറത്തായി.

Stories you may like

ഏറ്റവും മികച്ച ടീം സിഎസ്‌കെ എന്ന് ബ്രാവോ; അത് മുംബൈ ഇന്ത്യൻസ് ആണെന്ന് പൊള്ളാർഡ്; തർക്കിച്ച് താരങ്ങൾ; വീഡിയോ വൈറൽ

ഐപിഎൽ വിജയം വെങ്കിടേശ്വര സ്വാമിയ്‌ക്കൊപ്പം പങ്കുവച്ച് ചെന്നൈ സൂപ്പർ കിംഗ്‌സ്; ട്രോഫിയുമായി തിരുമല തിരുപ്പതി ക്ഷേത്രത്തിലെത്തി പ്രത്യേക പൂജകൾ നടത്തി

മറുപടി ബാറ്റിംഗിനിറങ്ങിയ ടൈറ്റൻസും സ്കോർ ചെയ്യാൻ ബുദ്ധിമുട്ടി. സ്കോർ 22 ൽ നിൽക്കെ വൃദ്ധിമാൻ സാഹ ദീപക് ചാഹറിന്റെ പന്തിൽ പുറത്തായി. ശുഭ്മാൻ ഗില്ലിനൊപ്പം ചേർന്ന ഹാർദിക് പാണ്ഡ്യക്കും പിടിച്ചു നിൽക്കാനായില്ല. തീക്ഷണയുടെ പന്ത് പോയിന്റിലേക്ക് അടിച്ച് ജഡേജക്ക് പിടി കൊടുത്ത് ഹാർദികും പവലിയൻ കയറി. ശ്രീലങ്കൻ ബാറ്റ്സ്മാൻ ദാസുൻ സനകയും ഗില്ലും ചേർന്ന് രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും ജഡേജയുടെ പന്തിൽ പുറത്തായി. അപകടകാരിയായ ഡേവിഡ് മില്ലറെ ജഡേജ ബൗൾഡാക്കിയതോടെ സൂപ്പർ കിംഗ്സ് കളിയിൽ പിടിമുറുക്കി. മില്ലർ പുറത്തായ അതേ സ്കോറിൽ സ്റ്റാർ ബാറ്റ്സ്മാൻ ശുഭ്‌മാൻ ഗിൽ ഡെവൺ കോൺവേയുടെ ഉജ്ജ്വലമായ ക്യാച്ചിൽ പുറത്തായി. സ്കോർ 5 വിക്കറ്റിന് 88 റൺസ്. രാഹുൽ തെവാതിയ തീക്ഷണയുടെ പന്തിൽ ക്ലീൻ ബൗൾഡായതോടെ സ്കോർ 6 ന് 98 റൺസ് എന്ന നിലയിലെത്തി.

റാഷിദ് ഖാനും വിജയ് ശങ്കറും തമ്മിലുള്ള കൂട്ടുകെട്ട് ഭീഷണി ഉയർത്തിയെങ്കിലും റിതുരാജ് ഗെയ്ക്‌വാദിന്റെ ഉജ്ജ്വലമായ ക്യാച്ച് വിജയ് ശങ്കറെ പവലിയൻ കയറ്റി. അവസാനം റാഷിദ് ഖാന്റെ പരിശ്രമവും വിഫലമായതോടെ ചെന്നൈ 15 റൺസിന് വിജയിക്കുകയായിരുന്നു. റാഷിദ് ഖാൻ 16 പന്തിൽ 30 റൺസ് നേടി. 42 റൺസെടുത്ത ശുഭ്‌മാൻ ഗില്ലാണ് ടോപ് സ്കോറർ.

നാളെ നടക്കുന്ന ലക്നൗ സൂപ്പർ ജയന്റ്സ് – മുംബൈ ഇന്ത്യൻസ് മത്സരത്തിലെ വിജയികളെ ഗുജറാത്ത് ടൈറ്റൻസ് നേരിടും. ഇതിൽ വിജയിക്കുന്നവരാണ് ഫൈനലിൽ ചെന്നൈയെ നേരിടുക.

Tags: MS DhonifinalCSKIPL23GT
Share4TweetSendShare

Discussion about this post

Latest stories from this section

ധോണി ഭായ് അങ്ങയോടൊപ്പം ടീമിലുണ്ടായിരുന്നതിന്റെ ഓർമ്മകൾ ഞാനെന്നും ഹൃദയത്തിൽ സൂക്ഷിക്കും; ആറു വട്ടം ഐപിഎൽ കിരീടം നേടിയ ടീമിൻറെ ഭാഗമായതിന്റെ അഭിമാനത്തോടെ വിടപറയുന്നു; വിരമിക്കൽ പ്രഖ്യാപിച്ച് താരം

ഐപിഎല്ലിലെ വിജയമൊക്കെ ഓക്കേ, പക്ഷേ എനിക്ക് മഞ്ഞപ്പടയോട് ചിലത് പറയാൻ ഉണ്ട്; സുന്ദർ പിച്ചെയുടെ വാക്കുകൾ വൈറലാവുന്നു

ചെന്നൈ സൂപ്പർ; അഞ്ചാം തവണയും ഐപിഎൽ കിരീടം; അവസാന പന്തിൽ ത്രില്ലിങ് ജയം; മഴ വില്ലനായതിൽ നിരാശയോടെ ടൈറ്റൻസ്

ഐപിഎൽ കിരീട പോരാട്ടം; ടൈറ്റാക്കി ടൈറ്റൻസ്; ചെന്നൈയുടെ വിജയലക്ഷ്യം 215

Next Post

സൈബർ യുഗത്തിന്റെ ഇതുവരെ അറിയാത്ത കഥ; 'ബൈനറി' ഉടൻ തിയേറ്ററുകളിലെത്തുന്നു

Latest News

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി 50,000 കോടി രൂപ ചിലവഴിച്ചെന്ന് ബ്രിട്ടാസ്; കണക്ക് അറിയില്ലെങ്കിൽ ഒന്നാം ക്ലാസ് മുതൽ ഒന്നുകൂടി പഠിക്കേണ്ടി വരുമെന്ന് അണ്ണാമലൈ

ഒഡീഷ ട്രെയിൻ ദുരന്തം; കേരളത്തിൽ നിന്നുള്ള ട്രെയിനുകൾ റദ്ദാക്കി; വിവരങ്ങൾ അറിയാം

ഒഡിഷ ട്രെയിൻ അപകടം : കവച് ഇവിടെ ആക്ടീവ് ആകില്ല; അറിയേണ്ടത് ആദ്യത്തെ ട്രെയിൻ എങ്ങനെ പാളം തെറ്റിയെന്നാണ്

ജോലിയിൽ പ്രവേശിച്ച് രണ്ടാം ദിവസം മുതൽ കൈക്കൂലി; ആദ്യം കിട്ടിയത് 500 രൂപ; കൈക്കൂലി വാങ്ങി മാസം 40,000 സമ്പാദിക്കാറുണ്ടെന്നും സുരേഷ് കുമാർ

‘എന്റെ ഭാര്യ കഴിഞ്ഞാൽ ഏറ്റവും സുന്ദരിയായ കഴിവുള്ള നടി’:കീർത്തി സുരേഷിനെകുറിച്ച് ബോണികപൂറിൻറെ വാക്കുകൾ

ഹൃദയം നുറുങ്ങുന്നു; ഒഡീഷയിലെ തീവണ്ടി ദുരന്തത്തിൽ ദു:ഖം രേഖപ്പെടുത്തി സിനിമാ താരങ്ങൾ

പേപ്പട്ടിയെയും കമ്യൂണിസ്റ്റുകാരെയും ഒരുമിച്ച് കണ്ടാൽ ജനങ്ങൾ കമ്യൂണിസ്റ്റുകാരെ തല്ലും; ആ കാലം വിദൂരമല്ലെന്ന് ബിജെപി

മുഖ്യമന്ത്രി യാചക വേഷം അണിയാൻ ശ്രമിക്കുന്നു; ഇത് ഇറച്ചിക്കടയിൽ എല്ലിൻ കഷ്ണം തേടിപ്പോകുന്ന പട്ടികളുടെ അവസ്ഥയ്ക്ക് സമം; മുഖ്യമന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തെ വിമർശിച്ച് ഷിബു ബേബി ജോൺ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies