ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണയുടെ സോഷ്യൽമീഡിയ സന്ദേശം ആരാധകർക്കിടയിൽ ചർച്ചയാകുന്നു. ‘നിങ്ങൾക്ക് അറിയാമോ എന്‍റെ മരണം വ്യാജമായിരുന്നു’വെന്ന സന്ദേശമാണ് ആരാധകരുടെ ഇടയിൽ ചർച്ചയായത്. ഇത്തരത്തിലൊരു സന്ദേശം പുറത്തുവന്നതോടെയാണ് അക്കൌണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരവും പുറത്തറിയുന്നത്.
ഹാക്ക് ചെയ്ത അക്കൗണ്ടിൽ നിന്നും വിചിത്രമായ സന്ദേശങ്ങൾ പ്രചരിക്കുന്നതിൽ ആരാധകരും വലിയ തോതിൽ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് അക്കൗണ്ട് ഹാക്ക് ചെയ്ത വിവരം പുറത്ത് വന്നത്.
മറോഡണയുടെ കുടുംബവും മാനേജ്മെന്‍റും അക്കൗണ്ട് ഹാക്ക് ചെയ്ത വിവരം സ്ഥിരീകരിച്ചു. അക്കൗണ്ടിൽ വരുന്ന പോസ്റ്റുകളെ അവഗണിക്കാൻ കുടുംബം ആരാധകരോട് അഭ്യർഥിച്ചിട്ടുണ്ട്.അക്കൗണ്ട് തിരിച്ച് പിടിക്കുന്നതിനുള്ള ശ്രമം നടക്കുകയാണെന്നും കുടുംബം വ്യക്തമാക്കി. എന്തെങ്കിലും തരത്തിലുള്ള വിവരങ്ങൾ ചോർത്തിയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
Discussion about this post