തിരുവനന്തപുരം: കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ആലപ്പുഴയിലെ ഗോഡൗണിൽ തീപിടുത്തം. വണ്ടാനത്തുള്ള ഗോഡൗണിലാണ് ഇന്ന് പുലർച്ചെ തീ പടർന്നത്. നാട്ടുകാരുടേയും അഗ്നിരക്ഷാസേനയുടേയും പരിശ്രമഫലമായി വേഗത്തിൽ തന്നെ തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചു. ബ്ലീച്ചിംഗ് പൗഡർ സൂക്ഷിച്ചിരുന്ന മുറിയിലാണ് തീ പിടിച്ചത്. ഇവിടെ നിന്ന് മറ്റിടങ്ങളിലേക്ക് തീ പടരുകയായിരുന്നു.
പുലർച്ചെ മൂന്ന് മണിയോട് കൂടിയാണ് തീപിടുത്തം ഉണ്ടായത്. തൊട്ടുത്തുള്ള മരുന്ന് ഗോഡൗണിലേക്കും തീ പടർന്നെങ്കിലും ഓട്ടോമാറ്റിക് സംവിധാനം പ്രവർത്തിച്ചതിനാൽ പെട്ടന്ന് തന്നെ തീ അണയുകയായിരുന്നു. പ്രദേശവാസികൾ വിവരമറിയിച്ചതിന് പിന്നാലെ അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു.
നേരത്തെ കൊല്ലത്തും തിരുവനന്തപുരത്തും മരുന്ന് ഗോഡൗണുകൾക്ക് തീപിടിച്ചിരുന്നു. സംഭവം അട്ടിമറിയാണെന്ന് ഗുരുതര ആരോപണം ഉയരുകയും ചെയ്തിരുന്നു.
Discussion about this post