ന്യൂഡൽഹി: രാജ്യത്തിന്റെ യശസ്സായി മാറിയ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമ്മാണത്തിൽ പ്രധാന പങ്ക് വഹിച്ച തൊഴിലാളികളെ നെഞ്ചോട് ചേർത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉദ്ഘാടന വേളയിലേക്ക് തൊഴിലാളികളെ ക്ഷണിച്ച പ്രധാനമന്ത്രി അവരെ പൊന്നാട അണിയിച്ച് ആദരിച്ചു. പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നതിന്റെ തൊട്ട് മുൻപായിരുന്നു അദ്ദേഹം തൊഴിലാളികളെ ആദരിച്ചത്.
അറുപതിനായിരത്തോളം തൊഴിലാളികൾ ആയിരുന്നു പാർലമെന്റ് മന്ദിരത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായത്. ഇവരെ പൊന്നാട അണിയിച്ച പ്രധാനമന്ത്രി മൊമന്റോയും കൈമാറി. രാജ്യത്തിന്റെ ചരിത്രത്തിൽ നിർണായകമായ നിർമ്മിതിയ്ക്കായി അധ്വാനിച്ച തൊഴിലാളികളെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും ചെയ്തു.
രാവിലെ ഒൻപത് മണിയോടെയായിരുന്നു പ്രധാനമന്ത്രി പാർലമെന്റ് മന്ദിരം രാജ്യത്തിന് സമർപ്പിച്ചത്. ലോക്‌സഭാ സ്പീക്കർ ഓം ബിർലയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. രാവിലെ ഏഴ് മണിയോടെ തന്നെ ഉദ്ഘാടനത്തിന്റെ ഭാഗമായുള്ള പൂജകൾക്ക് തുടക്കമായിരുന്നു. ഇതിന് മുൻപ് തന്നെ പ്രധാനമന്ത്രി വേദിയിൽ സന്നിഹിതനായിരുന്നു.
പൂജകൾക്ക് ശേഷം സ്പീക്കറുടെ ഇരിപ്പിടത്തിന് സമീപമായി പ്രധാനമന്ത്രി ചെങ്കോൽ സ്ഥാപിച്ചു. ഇതിന് ശേഷം സർവ്വമത പ്രാർത്ഥയായിരുന്നു. ഇതും പൂർത്തിയായ ശേഷമായിരുന്നു ഉദ്ഘാടന കർമ്മം
Discussion about this post