ഫഹദ് ഫാസിലിനെ നായകനാക്കി അഖിൽ സത്യൻ സംവിധാനം ചെയ്ത ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന ചിത്രത്തെ പ്രശംസിച്ച് സംഗീത സംവിധായകൻ എം.എം.കീരവാണി. ഫഹദിന് വാട്‌സ്ആപ്പ് വഴിയാണ് അദ്ദേഹം അഭിനദിച്ച് കൊണ്ട് സന്ദേശം അയച്ചത്. ‘പ്രിയപ്പെട്ട പാച്ചൂ’ എന്ന് അഭിസംബോധന ചെയ്ത് കൊണ്ടാണ് സന്ദേശം തുടങ്ങുന്നത്. പതിവ് പോലെ പാച്ചു തന്റെ മനസ്സ് നിറച്ചെന്നും സിനിമയുടെ പിന്നണിയിൽ പ്രവർത്തിച്ചവരെല്ലാം അഭിനന്ദനം അർഹിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.
കീരവാണിയുടെ സന്ദേശത്തിന്റെ സ്‌ക്രീൻഷോട്ട് അഖിൽ സത്യൻ സമൂഹമാദ്ധ്യമങ്ങളിലും പങ്ക് വച്ചിട്ടുണ്ട്. ഒരു ഇതിഹാസത്തിൽ നിന്നാണ് തങ്ങൾക്ക് അഭിനന്ദനം ലഭിച്ചതെന്നും, ഇത് അനുഗ്രഹീത നിമിഷമായി തോന്നുന്നുവെന്നും അഖിൽ സമൂഹമാദ്ധ്യമത്തിൽ കുറിച്ചു,
മികച്ച പ്രേക്ഷകസ്വീകാര്യത നേടിയ ചിത്രമാണ് ‘പാച്ചുവും അത്ഭുതവിളക്കും’. ചിത്രത്തിലെ പാട്ടുകളും പ്രമേയവുമെല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു. ജസ്റ്റിൻ പ്രഭാകരൻ ആണ് ചിത്രത്തിന് വേണ്ടി പാട്ടുകൾ ചിട്ടപ്പെടുത്തിയത്. വിദേശ സംഗീതജ്ഞർ ഉൾപ്പെടെ ചിത്രത്തിന്റെ സംഗീതവിഭാഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്.













Discussion about this post