ചാര ഉപഗ്രഹം ഭ്രമണപഥത്തിൽ എത്തിക്കാനുള്ള ഉത്തരകൊറിയയുടെ ശ്രമം പരാജയം. വിക്ഷേപണം പരാജയപ്പെട്ട് ഉപഗ്രഹം കടലിൽ പതിക്കുകയായിരുന്നു. ചോലിമ-1 എന്ന ഉപഗ്രഹമാണ് ഉത്തരകൊറിയ വിക്ഷേപിച്ചത്. റോക്കറ്റിലെ എഞ്ചിനിലെ ഇന്ധനസംവിധാനത്തിലെ പിഴവ് മൂലമാണ് വിക്ഷേപണം പരാജയപ്പെട്ടതെന്നാണ് വിവരം. ഉപഗ്രഹം കടലിൽ വീണുവെന്നുള്ള കാര്യം കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസിയാണ് സ്ഥിരീകരിച്ചത്.
ഉപഗ്രഹം ഭ്രമണപഥത്തിൽ എത്തിക്കാനുള്ള ശ്രമങ്ങൾ ഇനിയും ഉണ്ടാകുമെന്ന് ഉത്തരകൊറിയ അറിയിച്ചിട്ടുണ്ട്. ഉപഗ്രഹം വിക്ഷേപിക്കാനുള്ള ആറാമത്തെ ശ്രമമാണ് ഉത്തരകൊറിയ നടത്തുന്നത്. എന്നാൽ ആദ്യമായാണ് ചാര ഉപഗ്രഹം വിക്ഷേപിക്കാൻ കൊറിയ ഒരുങ്ങുന്നത്. സൈനിക മേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കിം ജോംഗ് ഉന്നിന്റെ നേതൃത്വത്തിൽ ചാരഉപഗ്രഹം വിക്ഷേപിക്കാൻ ശ്രമിച്ചത്.
ഉപഗ്രഹ വിക്ഷേപണം നടത്തുകയാണെന്ന വിവരം പുറത്ത് വന്നതിന് പിന്നാലെ ജപ്പാൻ ദക്ഷിണകൊറിയക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഉപഗ്രഹ വിക്ഷേപണം പരാജയപ്പെട്ടത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും അധികാരികൾ അറിയിച്ചിട്ടുണ്ട്.
Discussion about this post