തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലിക്കിടെ കുത്തേറ്റ് നഷ്ടപ്പെട്ട ഡോ. വന്ദന ദാസിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ അനുവദിക്കാൻ മന്ത്രിസഭായോഗത്തിൽ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാമണ് പണം അനുവദിച്ചത്.
തിരുവനന്തപുരം കിൻഫ്ര പാർക്കിലുണ്ടായ അഗ്നിബാധ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ മരണപ്പെട്ട ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥൻ ജെഎസ് രഞ്ജിത്തിന്റെ കുടുംബത്തിനും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മെഡിക്കൽ സർവ്വീസസ് കോർപ്പറേഷന്റെ ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ ധനസഹായം അനുവദിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
കേരള വാട്ടർ അതോറിറ്റിയുടെ കടുത്തുരുത്തി സബ്ഡിവിഷന്റെ കീഴിൽ കാവാലിപ്പുഴ പമ്പ് ഹൗസിൽ പമ്പ് ഓപ്പറേറ്ററായി ജോലി ചെയ്യുന്നതിനിടെ വാട്ടർ ടാങ്കിൽ വീണ് മരണമടഞ്ഞ എസ്.ആർ. രാജേഷ്‌കുമാറിന്റെ ഭാര്യ എൻ.കെ ഷൈബിക്ക് ഒറ്റത്തവണ ധനസഹായമായി 10 ലക്ഷം രൂപ വാട്ടർ അതോറിറ്റിയുടെ തനതു ഫണ്ടിൽ നിന്നും അനുവദിക്കാനും തീരുമാനിച്ചു.
Discussion about this post