Tuesday, September 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

‘തൃശൂർ ഇങ്ങെടുക്കാനും കണ്ണൂർ സ്വന്തമാക്കാനും ഹിന്ദു-മുസ്ലിം അകൽച്ച ഉണ്ടാക്കലല്ലാതെ രക്ഷയില്ലെന്ന് ‘ അവർ’ മനസ്സിലാക്കിക്കഴിഞ്ഞു’ ; ട്രെയിൻ തീവെപ്പ് കേസിൽ തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുമായി കെടി ജലീൽ

by Brave India Desk
Jun 1, 2023, 02:36 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

മലപ്പുറം: കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിൽ തുടർച്ചയായുണ്ടായ തീവയ്പ്പിൽ തെറ്റിദ്ധാരണ പരത്തുന്ന പ്രതികരണവുമായി കെ.ടി ജലീൽ എംഎൽഎ. വർഗ്ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ള ആക്രമണമാണ് നടക്കുന്നത് എന്നാണ് ജലീലിന്റെ വാദം.സംഭവത്തിന് പിന്നാലെ ഫേസ്ബുക്കിലൂടെയായിരുന്നു ജലീലിന്റെ പ്രതികരണം. ഇടത് സർക്കാരിനെ തകർക്കുകയാണ് സംഘപരിവാറിന്റെ ലക്ഷ്യമെന്നും ജലീൽ ആരോപിക്കുന്നുണ്ട്.

ഫാഷിസ്റ്റുകളുടെ ലക്ഷ്യം ലോകസഭാ തെരഞ്ഞെടുപ്പിന് മുമ്പ് വലിയ തോതിലുള്ള വർഗ്ഗീയ ധ്രുവീകരണമാണെന്ന് ജലീൽ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. തൃശൂർ ഇങ്ങെടുക്കാനും കണ്ണൂർ സ്വന്തമാക്കാനും ഹിന്ദു-മുസ്ലിം അകൽച്ച ഉണ്ടാക്കലല്ലാതെ രക്ഷയില്ലെന്ന് ‘അവർ’മനസ്സിലാക്കിക്കഴിഞ്ഞു. ആദ്യശ്രമം കോഴിക്കോട്ടെ എലത്തൂരിൽ പരാജയപ്പെട്ടപ്പോൾ നടത്തിയ രണ്ടാം ശ്രമമാണോ കണ്ണൂരിലേത്? ഇടതുപക്ഷത്തെ തകർക്കാൻ എന്തും ചെയ്യും സംഘപരിവാരങ്ങൾ. കേരളത്തിൽ ഒരു ഗോധ്രയുണ്ടാക്കി ജനങ്ങളെ ഭിന്നിപ്പിച്ച് രാഷ്ട്രീയ ലാഭം കൊയ്യാനുള്ള നീക്കം കരുതിയിരിക്കണമെന്നും ജലീൽ കൂട്ടിച്ചേർത്തു.

Stories you may like

രാത്രി 12 മണിവരെ കുടിക്കേണ്ട! പിണറായി കൂട്ടിയ ബാർ സമയം വെട്ടിച്ചുരുക്കാൻ സർക്കാർ

പിണറായിക്കെതിരെ കരിങ്കൊടി, അമിത് ഷായ്ക്കെതിരെ മൗനം; വി ഡി സതീശനെതിരെ എം.ബി. രാജേഷ്

വർഷങ്ങൾക്ക് മുമ്പ് താനൂരിൽ ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച ശോഭയാത്രക്കു നേരെ പ്രയോഗിക്കാനിരുന്ന സ്‌ഫോടക വസ്തുക്കൾ പോലീസ് പിടികൂടിയിരുന്നു. അന്നത്തെ മലപ്പുറം എസ്.പി പറഞ്ഞ വാക്കുകൾ പ്രസക്തമാണ്. ‘മലപ്പുറത്തെ ദൈവം രക്ഷിച്ചു’?! ഷഹീൻബാഗിൽ കെട്ടിത്തിരിയാതെ മാദ്ധ്യമങ്ങൾ ഗോധ്ര തീവണ്ടി ദുരന്തത്തിന്റെ അന്വേഷണ റിപ്പോർട്ടുകളും ഈ സമയത്ത് പുറത്ത് വിടുകയല്ലേ ചെയ്യേണ്ടത്?.

രാജസ്ഥാനിലെ ജയ്പൂരിൽ ഒരു നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് നടന്ന സ്ഫോടനത്തിൽ 71 പേരാണ് കൊല്ലപ്പെട്ടത്. നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട മുസ്ലീം ചെറുപ്പക്കാർക്ക് കീഴ്‌ക്കോടതി നൽകിയ വധശിക്ഷ രാജസ്ഥാൻ ഹൈക്കോടതി റദ്ദാക്കി. പ്രതികളെന്ന് പോലീസ് പറഞ്ഞവരെ വെറുതെവിട്ടു. ഹൈക്കോടതി വിധിന്യായത്തിൽ യഥാർത്ഥ പ്രതികളെ രക്ഷപ്പെടാൻ കളമൊരുക്കിയ പോലീസിനെ രൂക്ഷമായി വിമർശിച്ചു. ബന്ധപ്പെട്ട പോലീസ് മേധാവികൾക്കെതിരെ അന്വേഷണം നടത്തണമെന്ന് രാജസ്ഥാൻ ചീഫ് സെക്രട്ടറിക്ക് ശക്തമായ നിർദ്ദേശവും നൽകി.

കണ്ണൂർ ട്രൈൻ കത്തിക്കലിന്റെ പശ്ചാത്തലത്തിൽ ഇതൊക്കെ ‘മാദ്ധ്യമ ഠാക്കൂർ സേന’യുടെ മനസ്സിൽ ഉണ്ടാകുന്നത് നന്നാകും. സംശയം ജനിപ്പിക്കുന്ന വാർത്തകൾ നൽകി കേരളത്തെ ഗുജറാത്തോ യു.പിയോ ആക്കരുതെന്നും ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.

Tags: k t jaleelFACEBOOKTrain
Share14
Tweet
Send
Share

Latest stories from this section

ഓണാഘോഷത്തിന് വിദ്യാർത്ഥികൾക്ക് മദ്യം നൽകി; പൂസായ ഒരാൾ ബോധമില്ലാതെ പുഴക്കരയിൽ; ബിവ്‌കോ ജീവനക്കാർക്കെതിരെ കേസെടുത്ത് പോലീസ്

‘തുടർച്ചയായി മൂന്ന് ദിവസങ്ങളിൽ മദ്യ വിതരണം തടസ്സപ്പെടും’: ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ പോകുന്നവർ അറിയാൻ, സെപ്റ്റംബർ 30-ന് സമയം മാറ്റം

അശ്ലീല ചാറ്റ്, ഹണിട്രാപ്പ്, ഒടുവിൽ അമ്മയ്ക്കു നേരെ ആക്രമണം’: പൊലീസിനെയും രാഷ്ട്രീയക്കാരെയും വലച്ച ‘അശ്വതി അച്ചു’ കുടുങ്ങി

അശ്ലീല ചാറ്റ്, ഹണിട്രാപ്പ്, ഒടുവിൽ അമ്മയ്ക്കു നേരെ ആക്രമണം’: പൊലീസിനെയും രാഷ്ട്രീയക്കാരെയും വലച്ച ‘അശ്വതി അച്ചു’ കുടുങ്ങി

ആശുപത്രികൾ ആധുനിക സമൂഹത്തിന്റെ ക്ഷേത്രങ്ങൾ; സംരക്ഷിക്കപ്പെടണമെന്ന് ഹൈക്കോടതി

‘അമ്മയ്ക്ക് ഒരു സ്‌പെഷ്യൽ കോടതി തന്നെ വേണ്ടിവരുമല്ലോ!’: സിനിമാ താരങ്ങളുടെ കേസുകളിൽ കടുപ്പിച്ച് ഹൈക്കോടതി; രൂക്ഷവിമർശനം

പി.എം ശ്രീ അറബിക്കടലിലല്ല അതിനപ്പുറത്തെ അഴുക്കുചാലിൽ തള്ളണം ; മുൻ നിലപാടിൽ ഒരു മാറ്റവും ഇല്ലെന്ന് കെ.എം. ഷാജി

‘നിരീശ്വരവാദി പേജുകൾ ഏറ്റവും കൂടുതൽ ഫോളോ ചെയ്യുന്നത് മുസ്‌ലിം പെൺകുട്ടികൾ, അവരെ മനസിലാക്കാൻ സംഘടനകൾക്ക് കഴിയുന്നില്ല’: മന്ത്രി കെ.എം. ഷാജി

Latest News

ഓണാഘോഷത്തിന് വിദ്യാർത്ഥികൾക്ക് മദ്യം നൽകി; പൂസായ ഒരാൾ ബോധമില്ലാതെ പുഴക്കരയിൽ; ബിവ്‌കോ ജീവനക്കാർക്കെതിരെ കേസെടുത്ത് പോലീസ്

രാത്രി 12 മണിവരെ കുടിക്കേണ്ട! പിണറായി കൂട്ടിയ ബാർ സമയം വെട്ടിച്ചുരുക്കാൻ സർക്കാർ

മെറ്റയുടെ പുതിയ എൻ്റർപ്രൈസ് പ്ലാറ്റ്‌ഫോം നയിക്കാൻ ഇന്ത്യൻ വംശജൻ ; മാർക്ക് സക്കർബർഗിന് കീഴിൽ നേരിട്ട് പ്രവർത്തിക്കും

മെറ്റയുടെ പുതിയ എൻ്റർപ്രൈസ് പ്ലാറ്റ്‌ഫോം നയിക്കാൻ ഇന്ത്യൻ വംശജൻ ; മാർക്ക് സക്കർബർഗിന് കീഴിൽ നേരിട്ട് പ്രവർത്തിക്കും

ഒൻപതാം ദിനത്തിൽ മെഡൽ കൊയ്ത്ത് ; ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഇന്ന് നേടിയത് എട്ട് മെഡലുകൾ

ഒൻപതാം ദിനത്തിൽ മെഡൽ കൊയ്ത്ത് ; ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഇന്ന് നേടിയത് എട്ട് മെഡലുകൾ

ചെങ്കടലിലും ബാബ് അൽ മന്ദബ് കടലിടുക്കിലും സുരക്ഷാ ഭീഷണികൾ ; കൂടുതൽ യുദ്ധക്കപ്പലുകൾ ലഭ്യമാക്കണമെന്ന് യൂറോപ്യൻ യൂണിയൻ

ചെങ്കടലിലും ബാബ് അൽ മന്ദബ് കടലിടുക്കിലും സുരക്ഷാ ഭീഷണികൾ ; കൂടുതൽ യുദ്ധക്കപ്പലുകൾ ലഭ്യമാക്കണമെന്ന് യൂറോപ്യൻ യൂണിയൻ

ബംഗാളിൽ ‘ഗുണ്ടാ രാജിന്’ അന്ത്യം; പബ്ലിക് സേഫ്റ്റി ബിൽ നിയമസഭ പാസാക്കി; ഏകീകൃത സിവിൽ കോഡ് ജൂലൈ 2-ന്

ഒടുവിൽ ഉത്തര ബംഗാളും വികസനത്തിന്റെ പാതയിലേക്ക് ; 9,600 കോടി രൂപയുടെ ടൂറിസം പദ്ധതികൾ പ്രഖ്യാപിച്ച് സർക്കാർ

ഷാഹി മസ്ജിദ് കേസിൽ സമവായം; നഗരസഭയുമായി ധാരണയിലെത്തി മുസ്ലിം വിഭാഗം; കേസ് അവസാനിപ്പിച്ച് കോടതി

ഷാഹി മസ്ജിദ് കേസിൽ സമവായം; നഗരസഭയുമായി ധാരണയിലെത്തി മുസ്ലിം വിഭാഗം; കേസ് അവസാനിപ്പിച്ച് കോടതി

വഖഫ് ഭൂമികളുടെ രജിസ്ട്രേഷൻ സമയപരിധി നീട്ടണമെന്ന് സംസ്ഥാന സർക്കാരും സമസ്തയും; ആവശ്യം തള്ളി സുപ്രീം കോടതി 

സൊഹ്‌റാബുദ്ദീൻ ശൈഖ് ഏറ്റുമുട്ടൽ കേസ് ; പ്രതികളെ വെറുതെവിട്ടത് ചോദ്യം ചെയ്തുള്ള ഹർജി പരിശോധിക്കാൻ സുപ്രീം കോടതി തീരുമാനം

പ്രചരണത്തിനെത്തി, വേദിവിട്ട് ഇറങ്ങിയോടി രക്ഷപ്പെട്ട് രാഹുലും അഖിലേഷും; പ്രവർത്തകരുടെ ആവേശക്കൂടുതൽ കാരണമെന്ന് വിശദീകരണം

സീറ്റ് വിഭജനത്തിൽ തർക്കവുമായി കോൺഗ്രസ്സും എസ്പിയും ; ഉത്തർപ്രദേശിൽ 150 സീറ്റുകൾ ആവശ്യപ്പെട്ട് കോൺഗ്രസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies