ഇസ്ലാമാബാദ്: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ പേരിൽ പാകിസ്താനിൽ വ്യാജ ഷോറൂം. സ്ഥാപനത്തിന്റെ ലോഗോയും ബ്രാൻഡ് അംബാസിഡർമാരെയും ജ്വല്ലറി ഡിസൈനർമാരെയും ഉപയോഗിച്ചാണ് പാകിസ്താനിലെ ജ്വല്ലറി ഉടമ കച്ചവടം പൊടിപൊടിച്ചിരുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് നിയമപരമായി നേരിടുകയായിരുന്നു.പാക് പൗരനായ മുഹമ്മദ് ഫൈസാനെതിരെയാണ് പാകിസ്താൻ കോടതിയിൽ കേസ് ഫയൽ ചെയ്ത്.
തുടർന്ന് വ്യാജ ജ്വല്ലറിയുടെ എല്ലാ ബോർഡുകളും നീക്കം ചെയ്യാനും വ്യാപാര മുദ്രയുടെ ഉപയോഗങ്ങൾ നിർത്തിവയ്ക്കാനും കോടതി ഉത്തരവിട്ടു. ആദ്യം കോടതി ഉത്തരവ് പാലിക്കാൻ പ്രതി വിസമ്മതിച്ചതിനു പിന്നാലെ മലബാർ കോടതി അലക്ഷ്യം ഫയൽ ചെയ്തിരുന്നു. തുടർന്നാട് കോടതി കടുത്ത നടപടികളിലേക്ക് കടന്നത്.
കോടതി അലക്ഷ്യത്തിന് പ്രതിയെ അറസ്റ്റ് ചെയ്തു ജയിലിലടച്ചു. ഇതോടെ പ്രതി ഒത്തുതീർപ്പിനു തയാറാകുകയായിരുന്നു. മലബാർ ഗോൾഡിന്റെ ഫ്രാഞ്ചൈസി എന്ന പേരിലാണ് കബളിപ്പിക്കൽ നടത്തിയത്. ജ്വല്ലറിയുടെ പേരിൽ ട്രേഡ് മാർക്ക് റജിസ്ട്രേഷനുള്ള അപേക്ഷ പ്രതി പിൻവലിച്ചു. കുറ്റസമ്മതം പാകിസ്താനിലെ ഉറുദു, ഹിന്ദി, ഇഗ്ലീഷ് പത്രങ്ങളിൽ പരസ്യമായി നൽകി.
Discussion about this post