ഭുവനേശ്വർ; ഒഡീഷയിലെ ട്രെയിൻ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 280 കടന്നു. പുതിയ കണക്കനുസരിച്ച് 1000 ത്തോളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. പാളം തെറ്റിയ ബോഗികൾക്കുള്ളിൽ ഇപ്പോഴും ആളുകൾ കുടുങ്ങി കിടക്കുന്നുണ്ട്. മരണ സംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനത്തിനായി സൈന്യം അടക്കം ദുരന്തമുഖത്തുണ്ട്. ബോഗികൾ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുക്കുന്നത്. പരിക്കേറ്റ നിരവധി പേരെ കട്ടക്ക്, ഭുവനേശ്വർ, ബാലസോർ എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
അതേസമയം ഒഡീഷ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 12 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഇതിൽ റെയിൽവേ മന്ത്രാലയം 10 ലക്ഷം രൂപ വീതവും പ്രധാനമന്ത്രി രണ്ട് ലക്ഷം രൂപ വീതവും നൽകും. അതേസമയം, അപകടത്തിൽ ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപ സഹായധനം നൽകും. അപകടത്തെ നിർഭാഗ്യകരമെന്ന് വിശേഷിപ്പിച്ച റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് 10 ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവർക്ക് 2 ലക്ഷം രൂപയും നിസാര പരിക്കേറ്റവർക്ക് 2 ലക്ഷം രൂപയും നൽകുമെന്നും പറഞ്ഞു. കൂടാതെ 50,000 രൂപ സഹായവും നൽകും.
ഒഡീഷയിൽ 280 ലധികം പേരുടെ മരണത്തിന് ഇടയാക്കിയത് മിനിറ്റുകളുടെ വ്യത്യാസത്തിലുണ്ടായ 2 ട്രെയിൻ അപകടങ്ങളാണ്. മൊത്തം മൂന്ന് ട്രെയിനുകളാണ് അപകടത്തിൽപ്പെട്ടത്. ബംഗളൂരുവിൽനിന്ന് കൊൽക്കത്തയിലേക്കു പോവുകയായിരുന്ന യശ്വന്ത്പുർ ഹൗറ എക്‌സ്പ്രസ് ട്രെയിൻ ബഹാനഗാ ബസാർ സ്റ്റേഷനു സമീപം പാളം തെറ്റി മറിഞ്ഞതാണ് ആദ്യ അപകടമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഈ കോച്ചുകളിലേക്ക് അടുത്ത പാളത്തിലൂടെ വന്ന ഷാലിമാർ – ചെന്നൈ കോർമണ്ഡൽ എക്‌സ്പ്രസ് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പാളം തെറ്റിയ കോർമണ്ഡൽ എക്‌സ്പ്രസ് സമീപത്തെ ഗുഡ്‌സ് ട്രെയിനിനു മുകളിലേക്ക് മറിഞ്ഞു
Discussion about this post