ഭുവനേശ്വർ: ഒഡീഷയിലെ ട്രെയിൻ ദുരന്തത്തിന് ഇരയായവരുടെ ബന്ധുക്കൾക്ക് പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ചു. ചെന്നൈയിൽ നിന്ന് ഭുവനേശ്വറിലേക്കാണ് പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ചിട്ടുള്ളത്. പുറപ്പെടുന്ന സമയം തീരുമാനിച്ചിട്ടില്ല. ഹെൽപ്പ് ലൈൻ നമ്പറുകളിൽ വിളിച്ച് സീറ്റ് ബുക്ക് ചെയ്യാം. 044 25330952, 044 25330953, 044 25354771.
അതേസമയം ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 280 കടന്നു. 1000 ത്തോളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഒരു കോച്ചിനകത്ത് ഇനിയും രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടില്ല. ഇതിനുള്ളിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നും സംശയമുണ്ട്.
ഒഡീഷയിൽ അപകടത്തിൽപ്പെട്ട ട്രെയിനിലുണ്ടായിരുന്ന നാല് മലയാളികൾ സുരക്ഷിതരാണെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. അന്തിക്കാട്, കണ്ടശ്ശാംകടവ് സ്വദേശികളായ രഘു, കിരൺ, വൈശാഖ്, ലിജീഷ് എന്നിവർക്കാണ് നിസ്സാര പരിക്കേറ്റത്. അപകടത്തിൽപ്പെട്ട കോറമണ്ഡൽ എക്സ്പ്രസിലെ യാത്രക്കാരായിരുന്നു സംഘം. കൊൽക്കത്തയിൽ ഒരു ക്ഷേത്രനിർമ്മാണവുമായി ബന്ധപ്പെട്ട് ടൈൽസ് ജോലികൾക്ക് പോയി മടങ്ങുമ്പോഴാണ് ഇവർ അപകടത്തിൽപ്പെട്ടത്.
Discussion about this post