പുറംലോകത്തെ കാഴ്ചകളും വിര്‍ച്വല്‍ വീഡിയോയും ഒന്നിച്ച് കാണിക്കുന്ന ആപ്പിളിന്റെ പുതിയ ഹെഡ്‌സെറ്റ് ഉടന്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. അടുത്ത ആഴ്ച നടക്കുന്ന ആപ്പിളിന്റെ വാര്‍ഷിക സോഫ്റ്റ്‌വെയര്‍ ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ ഈ ഹെഡ്‌സെറ്റ് അവതരിപ്പിക്കുമെന്നാണ് ടെക് ലോകം പ്രതീക്ഷിക്കുന്നത്. യഥാര്‍ത്ഥലോകവും ഡിജിറ്റല്‍ ലോകവും സമന്വയിക്കുന്ന സാങ്കേതികവിദ്യയുടെ പുതിയൊരു തലമുറയെ ജനങ്ങള്‍ എങ്ങനെ സ്വീകരിക്കുമെന്നാണ് ടിം കുക്കും സക്കര്‍ബര്‍ഗും അടക്കം ടെക് സാരഥികള്‍ ഉറ്റുനോക്കുന്നത്.
മെറ്റവേഴ്‌സ് എന്ന സക്കര്‍ബര്‍ഗിന്റെ നൂതന കാഴ്ചപ്പാട് ജോലിക്കും വിനോദത്തിനുമായി ആള്‍ക്കാര്‍ ഒന്നിച്ചുകൂടുന്ന ഒരു സമാന്തര ഡിജിറ്റല്‍ പ്രപഞ്ചമാണ് ലക്ഷ്യമിടുന്നത്. മെറ്റവേഴ്‌സ് സംബന്ധിച്ച ആശയങ്ങള്‍ പരസ്യമായി തന്നെയാണ് സക്കര്‍ബര്‍ഗിന്റെ മെറ്റ കമ്പനി കൈകാര്യം ചെയ്യുന്നത്. അതേസമയം താനൊരിക്കലും ഉപയോഗിക്കാത്ത ലോകമായിരിക്കും മെറ്റവേഴ്‌സ് എന്ന് ആപ്പിളിന്റെ മാര്‍ക്കറ്റിംഗ് മേധാവിയായ ഗ്രെഗ് ജോസ്‌വിയാക് കഴിഞ്ഞിടെ പറഞ്ഞിരുന്നു. മാത്രമല്ല ആപ്പിളിന്റെ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന മിക്‌സഡ് റിയാലിറ്റി ഹെഡ്‌സെറ്റ് നിലവില്‍ ഒരു കിംവദന്തി മാത്രമാണ്. ഇക്കാര്യത്തില്‍ ഒരു സ്ഥിരീകരണമോ സൂചനയോ ആപ്പിള്‍ നല്‍കിയിട്ടില്ല. ഐഫോണിലല്ലാതെ മറ്റൊന്നിലും കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല എന്ന സൂചനയാണ് ഇതുവരെ ആപ്പിള്‍ നല്‍കിയിട്ടുള്ളത്. ഐഫോണിലും ഐപാഡിലും അടക്കം നിലവിലെ ഉല്‍പ്പന്നങ്ങളില്‍, ചില ആപ്പുകളുടെ ഭാഗമായി മാത്രം ലഭ്യമാകുന്ന ഒന്നായാണ് കമ്പനി ഓഗ്മെന്റഡ് റിയാലിറ്റി അവതരിപ്പിച്ചിരിക്കുന്നത്.
മെറ്റയും ആപ്പിളും പരസ്പരം മത്സരിക്കുകയാണെന്നും മെറ്റ പരസ്യമായി ചെയ്യുന്നു, എന്നാല്‍ ആപ്പിള്‍ അത് രഹസ്യമായി ചെയ്യുന്നു എന്നതാണ് ഇരുകമ്പനികളും തമ്മിലുള്ള വ്യത്യാസമെന്നും മൂര്‍ ഇന്‍സൈറ്റ്‌സ് ആന്‍ഡ് സ്ട്രാറ്റെജിയിലെ പ്രിന്‍സിപ്പല്‍ അനലിസ്റ്റായ അന്‍ഷെല്‍ സാഗ് കഴിഞ്ഞിടെ പറഞ്ഞിരുന്നു. ആപ്പിളിന്റെ പുതിയ ഹെഡ്‌സെറ്റിന് മൂവായിരം ഡോളര്‍ വിലയുണ്ടാകുമെന്നും സ്‌കൈ ഗോഗിള്‍സ് പോലെയായിരിക്കും അതെന്നുമെല്ലാം അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. തങ്ങളുടെ ഭാവി പദ്ധതികളെ കുറിച്ചോ ഉല്‍പ്പന്നങ്ങളെ കുറിച്ചോ ആപ്പിള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം മെറ്റ ഈ ആഴ്ച തങ്ങളുടെ ക്വെസ്റ്റ് 3 ഹെഡ്‌സെറ്റ് സംബന്ധിച്ച പ്രഖ്യാപനം നടത്തിയിരുന്നു. അഞ്ഞൂറ് ഡോളറാണ് ഇതിന്റെ വില. കഴിഞ്ഞ വര്‍ഷം മെറ്റ ആയിരം ഡോളറിന് ക്വെസ്റ്റ് പ്രോ പുറത്തിറക്കിയിരുന്നു.
Discussion about this post