ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ബിജെപി മന്ത്രിയെ അപായപ്പെടുത്താൻ ശ്രമിച്ച മതമൗലികവാദിയെ കൈകാര്യം ചെയ്ത് നാട്ടുകാർ. ക്യാബിനറ്റ് മന്ത്രി ഗണേഷ് ജോഷിയെ ആക്രമിക്കാനാണ് ശ്രമം ഉണ്ടായത്. സംഭവത്തിൽ പ്രതിയായ ഇമ്രാനെ പോസീസ് അറസ്റ്റ് ചെയ്തു.
ഗാർഹി കാന്റ് പ്രദേശത്ത് കഴിഞ്ഞ ദിവസമായിരുന്നു മന്ത്രിയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. ജനസമ്പർക്ക പരിപാടിയുടെ ഭാഗമായി സ്ഥലത്ത് എത്തിയതായികുന്നു ഗണേഷ് ജോഷി. പ്രദേശവാസികളോട് വിവരങ്ങൾ ചോദിച്ചറിയുന്നതിനിടെ ഇമ്രാൻ മതാനുകൂല മുദ്രാവാക്യം മുഴക്കി അദ്ദേഹത്തിന് നേരെ പാഞ്ഞടുക്കുകയായിരുന്നു.
നിരവധി മോഷണ കേസുകളിൽ പ്രതിയാണ് ഇമ്രാൻ. മന്ത്രിയെത്തുന്നത് പ്രമാണിച്ച് പ്രദേശത്തെ വ്യാപാരികൾ കട തുറന്നിരുന്നില്ല. ഈ തക്കം നോക്കി മോഷണം നടത്തിയ ശേഷം രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു ഇമ്രാൻ. ഇതിനിടെയാണ് ആൾക്കൂട്ടം ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ അവിടെ നിന്ന ഇയാൾ മന്ത്രിയെ കണ്ടതും ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു.
എന്നാൽ ആളുകൾ ഇമ്രാന്റെ ശ്രമം തടഞ്ഞു. ഇയാളെ പിടികൂടിയ നാട്ടുകാർ മർദ്ദിയ്ക്കുകയായിരുന്നു. മന്ത്രിയ്‌ക്കൊപ്പമുണ്ടായിരുന്ന പോലീസുകാർ ഉടനെ ഇയാളെ കസ്റ്റഡിയിൽ എടുത്ത് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. സംഭവത്തിൽ വധ ശ്രമത്തിനാണ് ഇയാൾക്കെതിരെ കേസ് എടുത്തിട്ടുള്ളത്.
Discussion about this post