കോഴിക്കോട്: സംസ്ഥാനത്ത് ദുർഭരണം തുടരുന്ന പിണറായി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വികസനമെന്ന പേരിൽ വൻ അഴിമതിയാണ് സർക്കാർ നടത്തുന്നത് എന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ കുടുംബ വാഴ്ചയാണ് നടക്കുന്നത് എന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
വികസനം മറയാക്കി വൻ അഴിമതികൾ ആണ് സംസ്ഥാന സർക്കാർ നടത്തുന്നത്. ഇതിൽ അവസാനത്തേതാണ് എഐ ക്യാമറ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുള്ളത്. എഐ ക്യാമറയ്ക്ക് എതിരല്ല. എന്നാൽ അതിന്റെ പേരിൽ നടക്കുന്ന അഴിമതിയെ എതിർക്കും. കേരളത്തിന്റെ റോഡ് സുരക്ഷ സംബന്ധിച്ച് സർക്കാർ നിലപാടുണ്ട്. കേന്ദ്ര നിയമങ്ങളിൽ സർക്കാർ വെള്ളം കലർത്തുകയാണെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
കേരളത്തിൽ കുടുംബ വാഴ്ചയാണ് അരങ്ങേറുന്നത്. മരുമകനും അമ്മായി അപ്പനും ചേർന്നുള്ള കുടുംബാധിപത്യ ഭരണമാണ് ഇവിടെ. സാധാരണയായി കുടുംബവാഴ്ച സിപിഎമ്മിൽ കാണാറില്ല. ഇത് ആദ്യമായാണ് ഇങ്ങനെ ഒരു പ്രതിഭാസം കാണുന്നത്.
കേരളത്തിലെ മന്ത്രിമാരെല്ലാം നോക്കുകുത്തികളെന്നും അദ്ദേഹം വിമർശിച്ചു.
Discussion about this post