തിരുവനന്തപുരം: അറബിക്കടലിൽ ന്യൂനമർദ്ദത്തിന് സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നിലവിൽ അറബിക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇത് വരും മണിക്കൂറുകളിൽ ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.
24 മണിക്കൂറിനുള്ളിൽ ചക്രവാതച്ചുഴി ന്യൂനമർദ്ദമായി മാറിയേക്കാം. വടക്ക് ദിശയിലേക്ക് നീങ്ങുന്ന ന്യുന മർദ്ദം മധ്യ കിഴക്കൻ അറബിക്കടലിനു സമീപമെത്തി തീവ്ര ന്യുന മർദ്ദമായി ശക്തി പ്രാപിക്കും. പിന്നീടുള്ള മണിക്കൂറുകളിൽ ശക്തി കുറഞ്ഞ് ന്യൂനമർദ്ദമായി മാറുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ന്യൂനമർദ്ദത്തിന്റെ സ്വാധീന ഫലമായി സംസ്ഥാനത്ത് ഇന്ന് മുതൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. മുഴുവൻ ജില്ലകളിലും മഴ ലഭിക്കും. ന്യൂനമർദ്ദം ശക്തിപ്രാപിക്കുന്നതിന് അനുസരിച്ച് സംസ്ഥാനത്ത് മഴയുടെ ശക്തിയും വർദ്ധിക്കാം. ഈ സാഹചര്യത്തിൽ ശക്തമായ മഴ ലഭിക്കുന്ന ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്.
യെല്ലോ അലർട്ട് ഏർപ്പെടുത്തിയ ജില്ലകൾ
0706 2023: പത്തനംതിട്ട, ആലപ്പുഴ
08-06 -2023: ആലപ്പുഴ, എറണാകുളം
09-06 -2023: തിരുവനന്തപുരം, കൊല്ലം
Discussion about this post