കീവ് : യുക്രെയ്‌നിലെ റഷ്യൻ നിയന്ത്രിത മേഖലയിൽ സ്ഥിതി ചെയ്യുന്ന അണക്കെട്ട് തകർന്നു. ഖെർസോൺ മേഖലയിലുള്ള നോവാഖാകോവ ഡാമാണ് തകർന്നത്. ഇതിന് പിന്നിൽ റഷ്യയാണെന്നാണ് യുക്രെയ്‌നിന്റെ ആരോപണം.
സോവിയറ്റ് കാലത്ത് നിർമ്മിച്ച ഡാമാണിത്. രാജ്യത്തിന്റെ വടക്കേ അറ്റം മുതൽ തെക്ക് കടൽ വരെ നീണ്ടുകിടക്കുന്ന നിപ്രോ നദിയിലുള്ള ആറ് അണക്കെട്ടുകളിൽ ഒന്നാണ് നോവാഖാകോവ അണക്കെട്ട്. 1956 ലാണ് 30 മീറ്റർ ഉയരവും 3.2 കിലോമീറ്റർ നീളവുമുള്ള അണക്കെട്ട് പണിതത്. ഇവിടെ കഖോവ്ക ഹൈഡ്രോ ഇലക്ട്രിക് പവർ പ്ലാന്റും പ്രവർത്തിക്കുന്നുണ്ട്.
ഈ ഡാം തകർക്കുന്നതിന്റെ വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വെള്ളം ഇരച്ചുപാഞ്ഞ് കരകവിഞ്ഞ് ഒഴുകുന്നത് വീഡിയോയിൽ കാണാം.
ഡാം തകർന്നതോടെ വെള്ളപ്പൊക്കെ സാധ്യതയും വർദ്ധിക്കുകയാണ്. എട്ട് ഗ്രാമങ്ങൾ ഇതിനോടകം മുങ്ങിക്കഴിഞ്ഞുവെന്നാണ് വിവരം. ഇത് യുദ്ധത്തിൽ തകർന്ന ഭൂമിയെ വീണ്ടും ദുരിതത്തിലാക്കും. നദീതീരത്ത് താമസിക്കുന്നവരോട് ഉടൻ തന്നെ ഇവിടെ നിന്ന് മാറാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ബസിലും ട്രെയിനിലുമായാണ് ആളുകളെ ഒഴിപ്പിക്കിന്നത്.
Discussion about this post