ന്യൂഡൽഹി: ഇന്ത്യൻ ജനാധിപത്യത്തെക്കുറിച്ചുള്ള വൈറ്റ് ഹൗസിന്റെ പരാമർശം രാഹുൽ ഗാന്ധിയുടെ കരണത്തേറ്റ അടിയാണെന്ന് ബിജെപി. അമേരിക്കയിൽ എത്തിയ രാഹുൽ ഇന്ത്യൻ ജനാധിപത്യത്തിന് നേരെ രൂക്ഷ വിമർശനങ്ങൽ ആണ് ഉന്നയിക്കുന്നത്. ഈ വേളയിൽ വെറ്റ് ഹൗസിന്റെ പരാമർശം അദ്ദേഹത്തിനേറ്റ കനത്ത പ്രഹരമാണെന്നും ബിജെപി ദേശീയ വക്താവ് സയ്യിദ് സഫാർ ഇസ്ലാം വ്യക്തമാക്കി.
വിവിധ പരിപാടികളിൽ പങ്കെടുക്കാൻ അമേരിക്കയിൽ എത്തിയ രാഹുൽ ഗാന്ധി ഇന്ത്യൻ ജനാധിപത്യത്തിനെതിരെ നിരവധി ആരോപണങ്ങളും വിമർശനങ്ങളുമാണ് ഉന്നയിച്ചത്. അതേസമയം തന്നെ ഇന്ത്യയുടെ ജനാധിപത്യം ഏറ്റവും മികച്ചതാണെന്ന് വൈറ്റ് ഹൗസ് പറയുന്നു. എന്തൊരു പ്രഹരമാണ് കോൺഗ്രസിന്റെ യുവരാജാവിന്റെ മുഖത്തേറ്റത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ ജനാധിപത്യം സുരക്ഷിതമാണെന്നും ഇസ്ലാം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തെ പുകഴ്ത്തി വെറ്റ് ഹൗസ് രംഗത്ത് എത്തിയത്. ഇന്ത്യയുടേത് ഏറ്റവും മികച്ച ജനാധിപത്യ സംവിധാനം ആണെന്നായിരുന്നു വൈറ്റ് ഹൗസിന്റെ പമാർശം. നിങ്ങൾ ഇന്ത്യയിലേക്ക് പോകുമ്പോൾ ഇത് ശരിയാണെന്ന് തോന്നും. ഇന്ത്യയിൽ എത്തുന്ന ഏതൊരാൾക്കും ആരോഗ്യമുള്ള ജനാധിപത്യ സംവിധാനം എങ്ങനെ പ്രവർത്തിന്നു എന്ന് ബോദ്ധ്യമാകുമെന്നും വൈറ്റ് ഹൗസ് പരാമർശിച്ചിരുന്നു. അമേരിക്കയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കാൻ പോയ രാഹുൽ ഗാന്ധി കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജനാധിപത്യത്തിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉന്നയിക്കുന്നത്. ഇതിനിടെയാണ് ജനാധിപത്യത്തെ പ്രകീർത്തിച്ച് വൈറ്റ് ഹൗസ് രംഗത്ത് എത്തിയത്.
Discussion about this post