കാസർകോട്: എറണാകുളം മഹാരാജാസ് കോളേജിന്റെ പേരിൽ എസ്എഫ്‌ഐ നേതാവ് വിദ്യ വ്യാജരേഖ ചമച്ച കേസ് പുറത്ത് വന്നതോടെ കാസർകോട് വിദ്യ ഹാജരാക്കിയതും വ്യാജ സർട്ടിഫിക്കറ്റ് ആണോ എന്ന് മഹാരാജാസിനോട് ആരാഞ്ഞ് കരിന്തളം ഗവ.ആർട്‌സ് ആൻ് ആൻഡ് സയൻസ് കോളേജ് അധികൃതർ. 2022 ജൂൺ മുതൽ 2023 മാർച്ച് വരെയാണ് വിദ്യ ഇവിടെ താത്കാലിക അദ്ധ്യാപികയായി ജോലി നോക്കിയത് എറണാകുളം മഹാരാജാസ് കോളേജിൽ ഗസ്റ്റ് ലക്ചറർ ആയിരുന്നുവെന്ന പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് തന്നെയാണ് ഇവർ കരിന്തളത്തും ഹാജരാക്കിയിരുന്നത്.
ഇതേ രേഖ തന്നെയാണ് സാധുത ആരാഞ്ഞ് ഡിജിറ്റൽ ഡോക്യുമെന്റ് ഫയലിംഗ് സിസ്റ്റം വഴി ഓൺലൈനായി മഹാരാജാസ് കോളേജിലേക്ക് അയച്ചിരിക്കുന്നത്. ഇന്ന് രാവിലെ കോളേജിൽ ചേർന്ന കൗൺസിൽ യോഗമാണ് ഈ തീരുമാനം എടുത്തത്. കോളേജിലെ അക്കാദമിക് കാര്യങ്ങളിൽ അടിന്തര ആലോചന നടത്തേണ്ട ഘട്ടങ്ങളിൽ കൗൺസിൽ ചേരണമെന്നാണ ്‌സർവ്വകലാശാല ചട്ടം. കോളേജ് പ്രിൻസിപ്പൽ, പ്രധാന പഠന വകുപ്പുകളുടെ തലവന്മാർ, കോളേജ് സൂപ്രണ്ട് എന്നിവരാണ് കൗൺസിലിലുള്ളത്.
വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കിനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി കാഞ്ഞങ്ങാട് ഡിവൈഎസ്പിക്കും കോളേജ് പ്രിൻസിപ്പലിനും പരാതി നൽകി. കരിന്തളം ഗവ.കോളജിൽ ഗസ്റ്റ് അദ്ധ്യാപികയായി ജോലി ചെയ്ത കാലയളവിൽ ഇവർ സർവ്വകലാശാല മൂല്യ നിർണയ ക്യാംപുകളിലും പങ്കെടുത്തതായി വിവരമുണ്ട്. മഹാരാജാസ് കോളേജ് അധികൃതരുടെ മറുപടി ലഭിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് കരിന്തളം കോളേജ് അധികൃകർ വ്യക്തമാക്കി.
Discussion about this post