തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അമേരിക്കൻ യാത്രയ്ക്ക് ഇന്ന് തുടക്കം. പുലർച്ചെ മുഖ്യമന്ത്രിയും സംഘവും അമേരിക്കയിലേക്ക് തിരിച്ചു. ലോകകേരള സഭയുടെ മേഖലാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകുന്നത്.
പുലർച്ചെ 4.35 നുള്ള എമിറേറ്റ് വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നായിരുന്നു അദ്ദേഹം പുറപ്പെട്ടത്. അദ്ദേഹത്തിനൊപ്പം സ്പീക്കർ എ.എൻ ഷംസീർ, ധനമന്ത്രി കെ.എൻ ബാലഗോപാൽ എന്നിവരും ഉണ്ട്. ഏറെ വിവാദങ്ങൾക്കിടെയാണ് മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും വിദേശയാത്ര.
ന്യൂയോർക്കിലാണ് ലോകകേരള സഭ സംഘടിപ്പിക്കുന്നത്. സഭയുടെ അമേരിക്കൻ മഖലാ സമ്മേളനം മറ്റെന്നാൾ പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ പങ്കെടുത്ത ശേഷം മുഖ്യമന്ത്രി ന്യൂയോർക്കിൽ നിന്നും ക്യൂബയിലേക്ക് തിരിക്കും. 15, 16 തിയതികളിലാണ് മുഖ്യമന്ത്രിയുടെ ക്യൂബൻ സന്ദർശനം.
Discussion about this post