പാരിസ്: ഫ്രാൻസിൽ വീണ്ടും കത്തിയാക്രമണം. ആറ് കുട്ടികൾ ഉൾപ്പെടെ എട്ട് പേർക്ക് പരിക്കേറ്റു. സംഭവത്തിൽ അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു.
ഫ്രഞ്ച് ആൽപ്‌സ് നഗരത്തിലായിരുന്നു ജനങ്ങളെ ഭീതിയിലാഴ്ത്തിയ സംഭവം ഉണ്ടായത്. നഗരത്തിലെ പാർക്കിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടികൾ. ഇവർക്കിടയിലേക്ക് പ്രതി കത്തിയുമായി പാഞ്ഞടുക്കുകയായിരുന്നു. മുൻപിൽ കണ്ട കുട്ടികളെ ഇയാൾ കുത്തി വീഴ്ത്തി. ഇത് കണ്ടതോടെ രക്ഷിതാക്കൾ നിലവിളിച്ച് കുട്ടികളുമായി ഓടി രക്ഷപ്പെടുകയായിരുന്നു.
ഉടനെ സുരക്ഷാ ഉദ്യോഗസ്ഥർ ഓടിയെത്തി അക്രമിയെ കീഴ്‌പ്പെടുത്തി. സുരക്ഷാ ഉദ്യോഗസ്ഥരെയും 32 കാരനായ പ്രതി ആക്രമിക്കാൻ ശ്രമിച്ചിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരാണ് കുട്ടികളെ ആശുപത്രിയിൽ എത്തിച്ചത്. പരിക്കേറ്റ ആറ് കുട്ടികൾക്കും മൂന്ന് വയസ്സ് വീതമാണ് പ്രായം. കുട്ടികളിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണ്. സംഭവത്തെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അപലപിച്ചു.
Discussion about this post