മുംബൈ; ആരാധകരോട് വളരെ സ്‌നേഹത്തോടെയും എളിമയോടെയും പെരുമാറുന്ന ബോളിവുഡ് താരമാണ് അമിതാഭ് ബച്ചൻ. താരത്തിന്റെ ആരാധകരോടുള്ള ഇടപെടലുകൾ ചർച്ചയാവാറുണ്ട്. ഇപ്പോൾ ബിഗ് ബി തന്നെ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു പോസ്റ്റാണ് വൈറൽ ആയി മാറിയിരിക്കുന്നത്.
ചെരുപ്പ് ധരിക്കാതെ ആരാധകരെ കാണാൻ എത്തുന്നതിനുള്ള കാരണമാണ് ബച്ചൻ വെളിപ്പെടുത്തിയത്. പലരും എന്നോട് ചോദിക്കാറുണ്ട്. ആരാണ് ആരാധകരെ കാണാൻ പോകുമ്പോൾ ചെരുപ്പിടാത്തതെന്ന്. ഞാൻ അവരോട് പറയുന്നു. ഞാൻ അങ്ങനെയാണ് ചെയ്യുന്നത്. നിങ്ങൾ ചെരുപ്പിടാതെയല്ലേ ക്ഷേത്രത്തിൽ പോകുന്നത്. ഞായറാഴ്ചത്തെ ആരാധകരാണ് എന്റെ ദൈവം’, എന്നാണ് ബച്ചൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. ഒപ്പം നഗ്‌നപാദനായി ആരാധകർക്ക് മുന്നിലെത്തിയ തന്റെ ഫോട്ടോയും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്
നിലവിൽ പ്രഭാസിനും ദീപിക പദുക്കോണിനുമൊപ്പം കെ എന്ന ചിത്രത്തിലാണ് അദ്ദേഹം അഭിനയിച്ചു കൊണ്ടിരിക്കുന്നത്. നാഗ് അശ്വിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം ഹിന്ദിയിലും തെലുങ്കിലുമായാണ് റിലീസ് ചെയ്യുക.
Discussion about this post