കെയ്‌റോ: കടലിൽ നീന്താനിറങ്ങിയ യുവാവിനെ സ്രാവ് ഭക്ഷണമാക്കി. ഈജിപ്തിലാണ് ദാരുണമായ സംഭവം.വ്ളാഡിമിർ പോപോവ് എന്ന റഷ്യൻ പൗരനെയാണ് ടൈഗർ സ്രാവ് ഭക്ഷിച്ചത്. ഹുർഗദ നഗരത്തിന് സമീപത്തെ കടലിലായിരുന്നു സംഭവം.
സംഭവത്തിൽ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തായിട്ടുണ്ട്. സ്രാവ് പലതവണ യുവാവിനെ വെള്ളത്തിനടിയിലേക്ക് വലിച്ചെടുക്കാൻ നോക്കുന്നതും, യുവാവ് പിതാവിനെ വിളിച്ച് കരയുന്നതുമാണ് വീഡിയോയിൽ ഉള്ളത്.കരയില്‍ നിന്നിരുന്ന വ്‌ളാഡിമിറിന്‍റെ പിതാവ് ഈ ദാരുണ സംഭവത്തിന് സാക്ഷിയായിരുന്നു.
സമീപത്തെ ഹോട്ടലിലെ ലൈഫ് ഗാർഡ് ഉൾപ്പെടെ ചിലരും രക്ഷിക്കാനുള്ള ശ്രമം നടത്തിയെങ്കിലും അതിനും സാധിച്ചില്ല. അതേസമയം, സ്രാവിനെ പിടികൂടിയതായി ഈജിപ്തിലെ പരിസ്ഥിതി മന്ത്രാലയം സ്ഥിരീകരിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പരിസ്ഥിതി മന്ത്രി യാസ്മിൻ ഫൗദ് സമിതിയെ നിയോഗിച്ചു. 2022ൽ ഇതേ തീരത്തിന്റെ തെക്ക് ഭാഗത്ത് സ്രാവ് ആക്രമണത്തിൽ രണ്ട് സ്ത്രീകൾ കൊല്ലപ്പെട്ടിരുന്നു.
Discussion about this post