തൃശൂർ : അമ്മയ്ക്കും സഹോദരിക്കും ഉറക്ക ഗുളിക നൽകിയ ശേഷം പതിനഞ്ചുകാരിയയെ പീഡിപ്പിച്ച കേസിൽ 60 കാരന് ജീവപര്യന്തം. പുതുശേരി സ്വദേശി അജിതനെയാണ് കുന്ദംകുളം പോക്‌സോ കോടതി ശിക്ഷിച്ചത്. മാനസിക വൈകല്യമുള്ള കുട്ടിയെയാണ് വീടിന് സമീപത്തുളള ശുചിമുറിയിൽ വെച്ച് ഇയാൾ പീഡിപ്പിച്ചത്.
2017ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അമ്മയ്ക്കും സഹോദരിക്കും ഉറക്കഗുളിക നൽകി മയക്കിയതിന് ശേഷമായിരുന്നു ഇയാൾ കുട്ടിയെ ഉപദ്രവിച്ചത്. പെൺകുട്ടിയുടെ മുത്തശ്ശിയുടെ മരണാന്തര ചടങ്ങിനിടെയാണ് ഇയാൾ തന്നെ പീഡിപ്പിച്ചതെന്ന് പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു.
കുന്ദംകുളം പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. നേരത്തെ ഇതേ പെൺകുട്ടിയുടെ മറ്റൊരു സഹോദരിയെ പീഡിപ്പിച്ച കേസിൽ ഇരട്ട ജീവപര്യന്തം ശിക്ഷ ലഭിച്ച് ജയിലിൽ കഴിയവെയാണ് പ്രതി അജിതനെ വീണ്ടും കോടതി ശിക്ഷിച്ചത്.
Discussion about this post