കോഴിക്കോട്: കൂടരഞ്ഞിയിൽ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. തോട്ടപ്പള്ളി സ്വദേശി ജിബിൻ സാബു, കാരശ്ശേരി സ്വദേശി അമേസ് സെബാസ്റ്റ്യൻ എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ടോടെയായിരുന്നു ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് ഓട്ടോയുമായി കൂട്ടിയിടിച്ച് അപകടം ഉണ്ടായത്.
കൂടരഞ്ഞി മുക്കം റോഡിൽവച്ചായിരുന്നു സംഭവം. ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡിലേക്ക് തെറിച്ചു വീണു. ഇവരെ നാട്ടുകാരും പോലീസും ചേർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഇരുവരുടെയും മൃതദേഹം ആശുപത്രികളിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.
Discussion about this post