ആലപ്പുഴ : കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്‌പെക്ടറെ വിജിലൻസ് പിടികൂടി. അമ്പലപ്പുഴ എൻഫോഴ്‌സ്‌മെന്റ് ആർടി ഓഫിസിലെ എഎംവിഐ എസ്.സതീഷ് (37) ആണ് അറസ്റ്റിലായത്. 25,000 രൂപയാണ് കൈക്കൂലിയായി വാങ്ങിയത്.
ഔദ്യോഗിക വാഹനത്തിൽ യൂണിഫോമിലാണ് കൈക്കൂലി വാങ്ങാനെത്തിയത്.
ദേശീയപാത 66 നിർമാണത്തിന്റെ ഉപകരാറെടുത്തയാളിൽ നിന്നാണ് കൈക്കൂലി വാങ്ങിയത്. ടിപ്പർ ലോറികളിൽ അമിതഭാരം കയറ്റാൻ അനുവദിക്കുന്നതിനാണ് കൈക്കൂലി ആവശ്യപ്പെട്ടത്. ഇതോടെ വിജിലൻസ് ഉദ്യോഗസ്ഥരെത്തി ഇയാളെ കൈയ്യോടെ പൊക്കുകയായിരുന്നു.
Discussion about this post