ഒരു ടെലിവിഷൻ ഷോയ്ക്കിടെ മത്സരാർത്ഥി അനിയൻ മിഥുൻ ഇന്ത്യ സൈന്യത്തെക്കുറിച്ച് പറഞ്ഞ കഥ പച്ചക്കള്ളമാണെന്ന് മേജർ രവി. ഇന്ത്യൻ സൈന്യത്തെക്കുറിച്ച് തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്ന ഗുരുതരമായ കുറ്റകൃത്യമാണെന്നും ഇയാൾക്കെതിരെ രാജ്യദ്രോഹത്തിന് വരെ കേസെടുക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.. ഇന്ത്യൻ സൈന്യത്തിന്റെ ചരിത്രത്തിൽ ഇരുവരെ വനിതാ പാരാ കമാൻഡോ ഉണ്ടായിട്ടില്ല. അനിയൻ മിഥുന് പാരാ കമാൻഡോ എന്നാൽ എന്താണെന്ന ധാരണ പോലും ഇല്ലെന്നും മേജർ രജി പറഞ്ഞു.
കേരളം മുഴുവൻ കാണുന്ന ഒരു പരിപാടിയിൽ ഒരാൾ വന്നിട്ട് എന്തു പറഞ്ഞാലും അത് മലയാളികൾ തൊണ്ട തൊടാതെ വിഴുങ്ങുമെന്ന ധാരണ തെറ്റാണ്. ഈ മനുഷ്യന്റെ പേരിൽ വേണമെങ്കിൽ കേസ് കൊടുക്കാൻ എനിക്കു സാധിക്കും. ലാലേട്ടൻ അയാൾക്ക് കൃത്യമായ മറുപടി കൊടുത്തു.
ഇന്ത്യൻ ആർമിയുടെ ചരിത്രത്തിൽ ആദ്യമായി വനിതകൾ വരുന്നത് 1992-ൽ ആണ്. ഏറ്റവും റിസ്‌ക്കുള്ള സെക്ഷൻ സ്ത്രീകൾക്കു കൊടുത്തിട്ടില്ല. കഴിഞ്ഞ വർഷമാണ് ആയുധം ഉപയോഗിക്കുന്ന സേനയിൽ സ്ത്രീകൾക്ക് പൊസിഷൻ കൊടുക്കാം എന്ന തീരുമാനം വന്നതുതന്നെ. പിന്നെ എങ്ങനെയാണ് ഈ മനുഷ്യൻ പാരാ കമാൻഡോയിൽ ഉണ്ടായിരുന്ന ഒരു പെൺകുട്ടിയുടെ കഥ പറയുന്നതെന്ന് തനിക്കറിയില്ലെന്ന് മേജർ രവി പറഞ്ഞു. ഈ മത്സരാർത്ഥി പറഞ്ഞതുപോലെ ഒരു ലേഡി ഓഫീസറും ഇന്നേവരെ ഇന്ത്യൻ ആർമിയിൽ മരിച്ചിട്ടില്ല.
”ഞാൻ അവിടെ ചെന്നു അപ്പോൾ അവൾ എന്നെ പ്രൊപ്പോസ് ചെയ്തു” എന്നാണ് അനിയൻ മിഥുൻ പറഞ്ഞത്. ഇയാൾ അവിടെ ചെല്ലുമ്പോൾ തന്നെ പ്രൊപ്പോസ് ചെയ്യാൻ സ്ത്രീകൾ അവിടെ കാത്തിരിക്കുകയായിരുന്നോ എന്ന് മേജർ രവി ചോദിച്ചു. സ്വന്തം വുഷു കരിയറിനെക്കുറിച്ച് ഇയാൾ പറഞ്ഞ കഥ പോലും സംശയാസ്പദമാണെന്നും മേജർ രവി പറയുന്നു.
Discussion about this post