ലക്‌നൗ : ഫാഷൻ ഷോയ്ക്കിടെ റാംപിലേക്ക് തൂണ് തകർന്നുവീണ് മോഡൽ മരിച്ചു. നോയിഡയിലെ ഫിലിം സിറ്റി പ്രദേശത്താണ് സംഭവം. 24 കാരിയായ വൻഷിക ചോപ്രയാണ് മരിച്ചത്. ബോബി രാജ യുവാവിന് സാരമായി പരിക്കേറ്റിട്ടുണ്ട്.
മോഡൽ റാംപിലൂടെ നടക്കുന്നതിനിടെ ഇരുമ്പ് തൂണ് തകർന്നുവീഴുകയായിരുന്നു. പരിക്കേറ്റ ബോബി രാജയും മോഡലാണ്. വിവരമറിഞ്ഞെത്തിയ പോലീസാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്.
തുടർന്ന് പരിപാടിയുടെ സംഘാടകരെയും ലൈറ്റിംഗ് ് സ്ഥാപിച്ച ആളെയും പോലീസ് ചോദ്യം ചെയ്തു. കേസ് രജിസ്റ്റർ ചെയ്തതായും മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചതായും പോലീസ് അറിയിച്ചു. ഇരുവരുടെയും കുടുംബാംഗങ്ങളെ വിവരം അറിയിച്ചിട്ടുണ്ട്.













Discussion about this post