തിരുവനന്തപുരം : സ്വകാര്യ ബസുകളുടെ പ്രവർത്തനം 140 കിലോമീറ്ററിലേക്ക് ചുരുക്കുന്ന സാഹചര്യത്തിൽ യാത്രാബുദ്ധിമുട്ടകൾ ഒഴിവാക്കാൻ കെഎസ്ആർടിസി സൂപ്പർക്ലാസ് ബസുകൾ എത്തുന്നു. സ്വകാര്യ ബസുകൾ ഓടിയിരുന്ന പാതയിലായിരിക്കും സൂപ്പർക്ലാസ് ബസുകൾ പ്രവർത്തിക്കുക. ഈ പാതകളിലെ യാത്രക്കാർക്ക് ടിക്കറ്റിൽ ഇളവ് നൽകും.
സ്വകാര്യ ബസുകൾ ഓടുന്ന റൂട്ടുകളിൽ കഴിഞ്ഞ മാർച്ച് മുതൽ കെഎസ്ആർടിസി 260 ലധികം സർവീസുകൾ നടത്തിയിരുന്നു. ഇത് കൂടാതെ 131 പുതിയ സൂപ്പർഫാസ്റ്റ് ബസുകളും പുതിയപാതകളിലേക്ക് വിന്യസിച്ചിട്ടുണ്ട്. കൂടുതൽ സൂപ്പർക്ലാസ് ബസുകൾ ഉടനെത്തും. സംസ്ഥാനത്തെ എല്ലാ റൂട്ടുകളിലും കൂടുതൽ സൂപ്പർക്ലാസ് സർവീസുകൾ ആരംഭിക്കുമെന്നും കെഎസ്ആർടിസി അറിയിച്ചു.
140 കിലോമീറ്ററിലധികമുള്ള റൂട്ടുകളിൽ ഓടുന്ന സ്വകാര്യ ബസുകൾക്കെതിരേ മോട്ടോർ വാഹന വകുപ്പ് നടപടിയെടുക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. സംസ്ഥാനത്ത് 250 ഓളം ബസുകൾ 140 കിലോമീറ്ററിലധികമുള്ള റൂട്ടുകളിൽ താത്കാലിക പെർമിറ്റിൽ ഓടുന്നുണ്ട്. എന്നാൽ, മോട്ടോർ വാഹന വകുപ്പിന്റെ നടപടി കോടതി ഉത്തരവ് മറികടന്നാണെന്നാണ് ബസ് ഉടമകളുടെ വാദം.
Discussion about this post