മണിപ്പൂർ : മണിപ്പൂരിൽ വീണ്ടും സംഘർഷം. ഒൻപത് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിതക്കേൽക്കുകയും ചെയ്തു. ഇംഫാൽ ഈസ്റ്റ് ജില്ലയുടെയും ആദിവാസി ഭൂരിപക്ഷമുള്ള കാങ്പോക്പി ജില്ലയുടെയും അതിർത്തിയിൽ ഖമെൻലോക് മേഖലയിലാണ് വെടിവയ്പ്പുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
ഖമെൻലോക് ഗ്രാമത്തിലെ നിരവധി വീടുകൾ അക്രമികൾ കത്തിച്ചതായും റിപ്പോർട്ടുകളുണ്ട്. പുലർച്ചെ ഒരു മണിയോടെയാണ് ആക്രമണം നടന്നത്. അത്യാധുനിക ആയുധങ്ങളുമായെത്തിയ തീവ്രവാദികൾ ഖമെൻലോക്ക് പ്രദേശത്തെ ഗ്രാമവാസികളെ വളഞ്ഞ് ആക്രമണം നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
തിങ്കളാഴ്ച രാവിലെ ഖമെൻലോക് മേഖലയിൽ തീവ്രവാദികളും ഗ്രാമത്തിലെ സന്നദ്ധപ്രവർത്തകരും തമ്മിലുണ്ടായ വെടിവെപ്പിൽ ഒമ്പത് പേർക്ക് പരിക്കേറ്റിരുന്നു. ചൊവ്വാഴ്ച ബിഷ്ണുപൂർ ജില്ലയിലെ ഫൗഗക്ചാവോ ഇഖായിൽ സുരക്ഷാ സേനയും കുക്കി തീവ്രവാദികളും തമ്മിൽ വെടിവയ്പ്പ് നടന്നിരുന്നു. കുക്കി തീവ്രവാദികൾ മെയ്‌തേയ് പ്രദേശത്തിന് സമീപം ബങ്കറുകൾ നിർമ്മിക്കാൻ ശ്രമിച്ചതാണ് ആക്രമണത്തിൽ കൊണ്ടെത്തിച്ചത്.
Discussion about this post