ലക്‌നൗ : മരിച്ചുപോയെന്ന് കരുതിയ യുവാവിനെ മാസങ്ങൾക്ക് ശേഷം കണ്ടെത്തിയതിന്റെ അമ്പരപ്പിലാണ് ബീഹാറിലെ ഈ കുടുംബം. ബീഹാറിലെ ദ്രുവ്ഗഞ്ച് സ്വദേശിയായ നിഷാന്ത് കുമാറിനെയാണ് കാണാതായത്. ഇയാളെ നാല് നാല് മാസങ്ങൾക്ക് ശേഷം നോയിഡയിലെ മോമോസ് കടയിൽ നിന്ന് കണ്ടെത്തുകയായിരുന്നു. നിഷാന്ത് കൊല്ലപ്പെട്ടുവെന്നാണ് കുടുംബം കരുതിയിരുന്നത്. ആരോപണവിധേയനായ രവിശങ്കർ സിംഗാണ് ഇയാളെ കണ്ടെത്തിയത്.
ജനുവരി 31 നാണ് നിശാന്തിനെ വീട്ടിൽ നിന്ന് കാണാതാവുന്നത്. സംഭവത്തിൽ രവിശങ്കർ സിംഗ് സുത്താൻഗഞ്ച് പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ നിശാന്തിന്റെ ഭാര്യാ സഹോദരൻ കൂടിയായ രവിശങ്കർ ഇയാളെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയെന്ന് കുടുംബം ആരോപിച്ചു.
നാല് മാസങ്ങൾക്ക് ശേഷം നോയിഡയിലെ ഒരു മോമോസ് കടയ്ക്ക് സമീപത്ത് നിന്ന് ഒരു യാചകനെ കടയുടമ തുരത്തിയോടിക്കുന്നത് രവിശങ്കറിന്റെ ശ്രദ്ധയിൽ പെട്ടു. തുടർന്ന് കടയുടമയോട് ഇയാൾക്ക് മോമോസ് നൽകാൻ രവിശങ്കർ ആവശ്യപ്പെട്ടു.
യാചകനോട് പേരുവിവരങ്ങൾ അന്വേഷിച്ച രവിശങ്കർ ഞെട്ടിപ്പോയി. ബീഹാറിലെ ഭഗൽപൂർ സ്വദേശിയാണ് താന്നെന്ന് യാചകൻ വെളിപ്പെടുത്തി. സച്ചിദാനന്ദ സിംഗിന്റെ മകൻ നിഷാന്ത് കുമാറാണ് താനെന്നും ഇയാൾ പറഞ്ഞു.
ഇതോടെ രവിശങ്കർ ഈ വിവരം വീട്ടുകാരെ അറിയിച്ചു. പ്രൈവറ്റ് ബാങ്കിൽ ജോലി ചെയ്തിരുന്ന നിശാന്ത് കഴിഞ്ഞ വർഷമാണ് വിവാഹിതനായത്. ഇയാൾ ശാരീരികമായും മാനസികമായും തകർന്നിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
Discussion about this post